കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി മലബാറിൽ കലാപത്തിന് ശ്രമിക്കുന്നു; 10 വോട്ടിനുവേണ്ടി ആപത്കരമായ നിലപാട് എടുക്കുന്നു!!

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലബാറിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. ശബരിമല വിഷയത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ട നിയമപരമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

<strong>ബ്ലൂവെയിൽ മാറി... ഇപ്പോൾ പബ്ജിയോ? 19 കാരൻ വകവരുത്തിയത് അച്ഛനെയും അമ്മയെയും സഹോദരിയെയും, ക്രൂരത...</strong>ബ്ലൂവെയിൽ മാറി... ഇപ്പോൾ പബ്ജിയോ? 19 കാരൻ വകവരുത്തിയത് അച്ഛനെയും അമ്മയെയും സഹോദരിയെയും, ക്രൂരത...

ഇതിന്റെ കാര്യങ്ങൾക്ക് വേണ്ടി പിസി ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് വോട്ടിന് വേണ്ടി സിപിഎം ആപത്കരമായ നിലപാട് എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന അക്രമ സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പുലി പിടിക്കും... സൂക്ഷിച്ചോ...

പുലി പിടിക്കും... സൂക്ഷിച്ചോ...

ശബരിമലയെ തായ്‌ലാന്റാക്കി മാറ്റരുതെന്നും, അവിടെ യുവതികൾ വന്നാൽ പുരുഷനും പുലിയും പിടിക്കാമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാർ ​ഗോപാലകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് ഇത്തരം പ്രസ്താവനകളുമായി അദ്ദേഹം രംഗത്തെത്തിയത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകും, പിന്നെ താൻ ശബരിമലയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ വലിച്ച് കീറണം...

സ്ത്രീകളെ വലിച്ച് കീറണം...


ശബരിമല വിഷത്തിൽ ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞ‍ു. സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ പറഞ്ഞു.​അതേസമയം ശബരിമല വിഷയത്തിൽ ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ച് നടൻ കൊല്ലം തുളസി രംഗത്തെത്തി. ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.

ജഡ്ജിമാർ ശുംഭന്മാർ...

ജഡ്ജിമാർ ശുംഭന്മാർ...


ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി രംഗത്ത് എത്തിയത്.ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ പരാമർശം.

പ്രളയത്തിന് കാരണം അയ്യപ്പകോപം...

പ്രളയത്തിന് കാരണം അയ്യപ്പകോപം...


കേരളത്തിലുണ്ടായ പ്രളയം അയ്യപ്പകോപമാണെന്ന പ്രചരണം ഏറ്റുപിടിച്ച് മുന്‍ പന്തളം രാജകുടുംബാംഗം പി. ശശികുമാര്‍ വര്‍മ്മയും രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി വിധികൊണ്ട് നമ്മുടെ ആചാരങ്ങളെ തകര്‍ക്കാനാവില്ല. അയ്യപ്പനെ പ്രകോപിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഒരുമാസം മുമ്പ് നമ്മള്‍ കണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ പ്രളയത്തിന്റെ സമയത്തു തന്നെ ദേശീയ തലത്തില്‍ സംഘപരിവാര്‍ ഇത്തരമൊരു പ്രചരണമഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ രാജകുടുംബാംഗവും ഇതിന് കൂട്ടു പിടിക്കുകയാണ്.

പന്തളം രാജകുടുംബാംഗം...

പന്തളം രാജകുടുംബാംഗം...


വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ക്ഷേത്രസങ്കല്‍പ്പത്തെ തകര്‍ക്കുന്നതാണ്. കോടതി വിധി സ്വാഗതം ചെയ്യുകയും വിശ്വാസം മാനിക്കാതെ വിധി നടപ്പാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതിനാലാണ് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നും മുന്‍ പന്തളം രാജകുടുംബാംഗം പി. ശശികുമാര്‍ പറഞ്ഞു. പന്തളം കൊട്ടാരം എന്നും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് നിലയ്ക്കലില്‍ തുടങ്ങിയ പര്‍ണശാല സമരത്തിന് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
Mullappally ramachandran's Press conference on Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X