കൊവിഡില്‍ കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും; രക്തദാനത്തിന് തയ്യാറാകാന്‍ മുല്ലപ്പള്ളിയുടെ ആഹ്വാനം, ഇടതിന് പിറകേ...
തിരുവനന്തപുരം: 18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ എടുക്കാമെന്ന നില വന്നതോടെ സംസ്ഥാനത്ത് രക്തക്ഷാമം ഉണ്ടാകുമെന്ന് ആശങ്കയുണ്ടായിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിലുള്ള സാങ്കേതി പ്രശ്‌നങ്ങളാണ് കാരണം.
ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇടത് വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ രക്തദാന കാമ്പയിന്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇതിന് പിറകെ, കോണ്‍ഗ്രസും പോഷക സംഘടനകളും രക്തദാനത്തിന് ഒരുങ്ങുകയാണ്. കെസിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇത്തരമൊരു അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്. വിശദാംശങ്ങള്‍....

രക്തദാനത്തിന് തയ്യാറാകണം
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ രക്തക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തദാനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകസംഘടനയിലെ അംഗങ്ങളും തയ്യാറാകണമെന്ന് കെപിസിസി ആഭ്യര്‍ത്ഥിച്ചു. ഇന്ദിരാഭവനില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.

രക്തക്ഷാമത്തിന് സാധ്യത
പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ രക്തദാനം പ്രതിസന്ധിയിലാകും.വാക്സിനേഷന്‍ എടുത്ത് കഴിഞ്ഞാല്‍ നാലാഴ്ചത്തേക്ക് രക്തദാനം സാധ്യമല്ല.ഇത് സംസ്ഥാനമാകെ വലിയ തോതിലുള്ള രക്തക്ഷാമത്തിന് കാരണമാകും.ആരോഗ്യമേഖല നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളിയായിത് മാറുമെന്നും യോഗം വിലയിരുത്തി.

കർമപദ്ധതി
അടിയന്തര ശസ്ത്രക്രിയകള്‍,പ്രസവം,ഇതര ഗുരുതര രോഗമുള്ളവര്‍ക്ക് ഉള്‍പ്പെടെ രക്തത്തിന്റെ ദൗര്‍ലഭ്യമോ അപര്യാപ്തതയോ കൊണ്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വാക്‌സിനേഷന് മുന്‍പ് രക്തദാനം ചെയ്യുന്നതിന് യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്നദ്ധരാക്കണം. അതിനായി ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ വിപുലമായ കര്‍മ്മപദ്ധതി തയ്യാറാക്കി സജീവ ഇടപെടല്‍ നടത്താനും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിരക്ക് കുറയ്ക്കണം
കോവിഡ് രോഗനിര്‍ണ്ണയ പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തിലേതെന്ന് യോഗം ആരോപിച്ചു.
എന്നാൽ കേരളത്തിൽ സർക്കാർ മേഖലയിൽ ആർടി-പിസിആർ പരിശോധന പൂർണമായും സൌജന്യമാണ്. ഏറ്റവും അധികം പരിശോധനകൾ നടക്കുന്നതും സർക്കാർ മേഖലയൽ തന്നെയാണ്

നിരക്ക് ഏകീകരിക്കണം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ്19 ചികിത്സാ നിരക്ക് ഏകീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. എണ്‍പത് വയസ്സു കഴിഞ്ഞവര്‍ക്ക് വീടുകളില്‍ വാക്‌സിനേഷനു സൗകര്യം ഒരുക്കണം, വാക്‌സിനേഷന് പേര് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിങ്ങളിലെ തിരക്ക് കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതെ പോയവര്‍ക്ക് പ്രത്യേക സജ്ജീകരണം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചു.

കേന്ദ്രത്തിനെതിരെ
കോവിഡ് വാക്‌സിന്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉദാസീനത കാട്ടുന്നുയെന്നും വിമര്‍ശനം ഉയര്‍ന്നു. ഇന്ത്യയില്‍ ഉത്പാദിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് മൂന്ന് തരത്തില്‍ വിലനിശ്ചയിച്ചത് നിയമവിരുദ്ധവും അന്യായവുമാണെന്നും യോഗം വിലയിരുത്തി.

ഡിസിസി കൺട്രോൾ റൂമുകൾ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കെപിസിസി വിളിച്ചു ചേര്‍ത്ത യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നത്. കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി തലത്തില്‍ നടക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. കെപിസിസി കണ്‍ട്രോള്‍ റൂമിന് പുറമെ പതിനാലു ഡിസിസികളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications