കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്നുപറഞ്ഞ് മുല്ലപ്പള്ളി; സുധാകരന്റെ ശൈലികളോട് യോജിപ്പുണ്ടായിരുന്നില്ല... ആ പരിഹാസ്യത വേദനപ്പെടുത്തി

Google Oneindia Malayalam News

കണ്ണൂര്‍: നേരിട്ട മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയവും രണ്ടെണ്ണത്തില്‍ ദയനീയ പരാജയവും കോണ്‍ഗ്രസിന് സമ്മാനിച്ചിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങിയത്. സുധാകരന് പകരം എത്തിയത് കണ്ണൂര്‍ കളരിയിലെ കെ സുധാകരനും. ഒരുഘട്ടത്തില്‍ സുധാകരനോട് കടുത്ത വിയോജിപ്പ് പുലര്‍ത്തിയിരുന്ന മുല്ലപ്പള്ളിയെ മാറ്റി, സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ മുല്ലപ്പള്ളിയുടെ തോന്നല്‍ എന്തായിരിക്കും?

അടിമുടി മാറും ജോസിന്റെ കേരള കോണ്‍ഗ്രസ്; 24 മണിക്കൂര്‍ ഓഫീസ് മുതല്‍ ടേം മാനദണ്ഡവും ലെവിയും വരെ... അറിയാംഅടിമുടി മാറും ജോസിന്റെ കേരള കോണ്‍ഗ്രസ്; 24 മണിക്കൂര്‍ ഓഫീസ് മുതല്‍ ടേം മാനദണ്ഡവും ലെവിയും വരെ... അറിയാം

പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരംപിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ കുറിച്ച് വിവരം നല്‍കിയ ആള്‍ ആര്? ഇതാ ഉത്തരം

റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ അദ്ദേഹം ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. പരിശോധിക്കാം...

എന്നിട്ടും എന്തിന്...

എന്നിട്ടും എന്തിന്...

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സ്വമേധയാ രാജി സന്നദ്ധത അറിയിച്ച ആളായിരുന്നു താന്‍ എന്ന് മുല്ലപ്പള്ളി പറയുന്നു. അതിന്റെ സാഹചര്യം ഹൈക്കമാന്‍ഡ് ഉള്‍ക്കൊള്ളുകയും ചെയ്തു. പക്ഷേ, അതിന് ശേഷം നടന്ന കാര്യങ്ങള്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രനെ വേദനിപ്പിച്ചത്.

ആ പരിഹാസ്യത വേദനപ്പെടുത്തി

ആ പരിഹാസ്യത വേദനപ്പെടുത്തി

രാജിസന്നദ്ധത അറിയിച്ചതിന് ശേഷവും അശോക് ചവാന്റെ നേതൃത്വത്തില്‍ പരാജയത്തിന്റെ തെളിവെടുപ്പിന് ഒരു കമ്മിറ്റിയെ നിശ്ചയിച്ചതാണ് മുല്ലപ്പള്ളിയെ ഏറെ വേദനിപ്പിച്ചത്. അത് തന്നെ പരിഹസിക്കുന്നതിന് തുല്യമായിരുന്നു എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

ആ കമ്മിറ്റിയ്ക്ക് മുന്നില്‍

ആ കമ്മിറ്റിയ്ക്ക് മുന്നില്‍

തന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും ബോധ്യപ്പെട്ടതിന് ശേഷം ആണ് ഇത്തരമൊരു കമ്മിറ്റിയും തെളിവെടുപ്പും. ആ വേദനപ്പെടുത്തലിനെ തുടര്‍ന്നാണ് അശോക് ചവാന്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ വരാന്‍ തയ്യാറല്ലെന്ന് അറിയിച്ചത്. പറയാനുള്ളതെല്ലാം പാര്‍ട്ടി അധ്യക്ഷയോട് പറഞ്ഞിട്ടുണ്ട് എന്നും സോണിയാ ഗാന്ധിയ്ക്ക് അയച്ച ഇമെയിലിന്റെ പകര്‍പ്പ് വേണമെങ്കില്‍ കമ്മിറ്റിയ്ക്ക് അയച്ചുതരാം എന്നും താന്‍ നിലപാട് സ്വീകരിച്ചു എന്ന് മുല്ലപ്പള്ളി പറയുന്നു.

സുധാകരനും മുല്ലപ്പള്ളിയും

സുധാകരനും മുല്ലപ്പള്ളിയും

കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി നില്‍ക്കുന്ന സമയമാണ്. പിന്നീട് സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസില്‍ ശക്തനായപ്പോഴും തുടര്‍ച്ചയായി അഞ്ച് തവണ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് റെക്കോര്‍ഡിട്ട ആളാണ് മുല്ലപ്പള്ളി.

സുധാകരന്റെ ശൈലിയോട് വിയോജിപ്പ്

സുധാകരന്റെ ശൈലിയോട് വിയോജിപ്പ്

കെ സുധാകരന്റെ ശൈലിയുമായി പലപ്പോഴും തനിക്ക് യോജിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് പരസ്യമാക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ താന്‍ എതിര്‍ത്തിരുന്നില്ലെന്നും കണ്ണൂരില്‍ സുധാകരനുമായി യോജിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. സുധാകരന്റെ ശൈലിയോട് ഇപ്പോഴും യോജിപ്പില്ലെന്ന സൂചന തന്നെയാണ് മുല്ലപ്പള്ളി നല്‍കുന്നത്.

ഇനി പാര്‍ലമെന്റി രാഷ്ട്രീയത്തിലേക്കില്ല

ഇനി പാര്‍ലമെന്റി രാഷ്ട്രീയത്തിലേക്കില്ല

ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്നും മുല്ലപ്പള്ളി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട് അഭിമുഖത്തില്‍. ഇക്കാര്യം താന്‍ നേരത്തേ പറഞ്ഞുകഴിഞ്ഞതാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തവണ കേരളത്തില്‍ എവിടെ മത്സരിക്കാനും കേന്ദ്ര നേതൃത്വം അനുവാദം തന്നിരുന്നു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാതിരുന്നത് എന്നും മുല്ലപ്പള്ളി പറയുന്നുണ്ട്.

പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍ നിന്ന് രാജിവച്ചു; ഇനി മീഡിയവണ്‍ എഡിറ്റര്‍... ചാനൽ തലപ്പത്തെ മാറ്റങ്ങൾപ്രമോദ് രാമന്‍ മനോരമ ന്യൂസില്‍ നിന്ന് രാജിവച്ചു; ഇനി മീഡിയവണ്‍ എഡിറ്റര്‍... ചാനൽ തലപ്പത്തെ മാറ്റങ്ങൾ

അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റിഅതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റി

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Mullappally Ramachandran reveals that he had some disagreement with the working style of K Sudhakaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X