കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് ഇന്നും ഇന്നയെലും നാളെയും ഒന്ന് തന്നെ; ഗാഡ്ഗിലിനെ പിന്തുണച്ച് മുല്ലപ്പള്ളി!

Google Oneindia Malayalam News

തിരുവനന്തപുരം: താത്ക്കാലിക ലാഭത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം ഭൂമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ള രാമചന്ദ്രൻ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കും. മലയോരത്ത് ജീവിക്കുന്നവരെ ഓര്‍ത്താണ് കോണ്‍ഗ്രസ് നേരത്തെ റിപ്പോര്‍ട്ടിനെ എതിര്‍ത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

<strong>ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി മോദിക്കൊപ്പം പരസ്യത്തിൽ; അതിലെന്താണ് കുഴപ്പമെന്ന് ബിജെപി വക്താവ്!</strong>ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി മോദിക്കൊപ്പം പരസ്യത്തിൽ; അതിലെന്താണ് കുഴപ്പമെന്ന് ബിജെപി വക്താവ്!

ഓരാവര്‍ത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. ഗാഡ്ഗിലിനെ കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരായി തുള്ളുന്നത് കാണാം. അത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഒരു ഗാന്ധിയനാണ്. ഏതെങ്കിലും ജനതയോട് ശത്രുതയോ വിദ്വോഷമോ ഉള്ള ആളല്ല. വളരെ ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Mullappally Ramachandran

കേരളീയ പൊതുസമൂഹം അത് കാര്യമായി ഉള്ളുതുറന്ന് ചര്‍ച്ച ചെയ്യണം. അതിലെ മിക്ക ശുപാര്‍ശകളും അംഗീകരിക്കപ്പെടേണ്ടതാണെന്നം മുല്ലപ്പള്ളി പറഞ്ഞു. ഗാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു. പന്ത്രണ്ട് മാസത്തെ ഇടവേളയില്‍ സംസ്ഥാനത്ത് രണ്ട് പ്രളയമുണ്ടായതോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്ത് വന്നിരുന്നു. 123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു അന്ന് താന്‍ റിപ്പോർട്ടിനെ എതിർത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അന്നത്തെ പൊതുസമൂഹത്തിന്‍റെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English summary
Mullappally Ramachandran's comment about Gadgil report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X