കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം; പിണറായി വിജയന്റെ ന്യൂനപക്ഷപ്രേമം കാപട്യമെന്ന് മുല്ലപ്പള്ളി!

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മല്ല കോൺഗ്രസാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്റെ സമരം നനഞ്ഞ പടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യൂനപക്ഷ സ്നേഹം കാപട്യമണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

മനുഷ്യ ചങ്ങല നാണക്കേടാണ്. ഹിന്ദുക്കളെവിടെയാണ് നിൽക്കുന്നതെന്ന് ഇന്റലിജൻസ് മേധാവിയോട് അന്വേഷിച്ച ആളാണ് മുക്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. മതിലുകളല്ല മതിലില്ലാത്ത ലോകത്തെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Mullappally Ramachandran

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൂട്ടായ സമരത്തിന് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ ഏത് തരത്തിലുള്ള സമരം നടത്തണമെന്ന് കെപിസിസിക്ക് തീരുമാനിക്കാമെന്ന കെസി വേണുഗോപാലിന്റെ പ്രസ്താവനയോടെയാണ് രംഗം ശാന്തമായത്. വൈകി ഉദിച്ച വിവേകമാണിതെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Mullappally Ramachandran's comments against CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X