കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജംബോ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് മുല്ലപ്പള്ളി;നയിക്കേണ്ടത് ആൾക്കൂട്ടമല്ല, ശക്തമായ നേതൃത്വം വേണം

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍. ശക്തമായ നേതൃത്വമാണ് വരേണ്ടത്. അല്ലാതെ ആൾക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം വന്നിരിക്കുന്നത്.

ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എംപിമാരും എംഎല്‍എമാരും മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍തന്നെ സമയം തികയാതിരിക്കെ പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതലകള്‍ എങ്ങനെ നിര്‍വഹിക്കാനാകും എന്നും മുല്ലപ്പള്ളി ചോദിച്ചു. ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mullappally Ramachandran

പല നേതാക്കള്‍ക്കും പല താല്‍പര്യങ്ങളുണ്ടാകും. എന്നാല്‍ ശക്തമായ നേതൃത്വം വരാനുള്ള താല്‍പര്യമാണ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. തനിക്കു ലഭിച്ച ലിസ്റ്റില്‍ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
Mullappally ramachandran's reaction about jumbo committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X