കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ അറിയാം;അറിഞ്ഞില്ലെന്ന് പറഞ്ഞ് ജനത്തെ വിഢികളാക്കുന്നു: മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപെടാനാവില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത് സ്വപ്നയും ശിവശങ്കറുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം..

 രക്ഷപെടാനാവില്ല

രക്ഷപെടാനാവില്ല

സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപെടാനാവില്ല. എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സത്യത്തെ മറയ്ക്കാന്‍

സത്യത്തെ മറയ്ക്കാന്‍

എത്രനാള്‍ മുഖ്യമന്ത്രിക്ക് അസത്യങ്ങളുടെ മൂട്പടം കൊണ്ട് സത്യത്തെ മറയ്ക്കാന്‍ കഴിയും. മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ അവരുടെ നിയമനം അദ്ദേഹത്തിന്റെ അറിവോടെയാണ്. സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ അത് വ്യക്തമാക്കുന്നു.

വിഢികളാക്കാന്‍ ശ്രമിക്കുന്നു

വിഢികളാക്കാന്‍ ശ്രമിക്കുന്നു

സ്വന്തം വകുപ്പില്‍ നടന്ന നിയമനം അറിഞ്ഞില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനത്തെ വിഢികളാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത് സ്വപ്നയും ശിവശങ്കറുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സ്വപ്ന മൊഴി നല്‍കി

സ്വപ്ന മൊഴി നല്‍കി

കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ നോക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വസ്തുതയുണ്ടോയെന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടത്. എന്നാല്‍ അതിനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടുന്നില്ല.

സത്യപ്രതിജ്ഞാ ലംഘനം

സത്യപ്രതിജ്ഞാ ലംഘനം

മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനം താന്‍ അറിഞ്ഞില്ലെന്നും അത് വിവാദമായപ്പോഴാണ് അറിയുന്നതുമെന്ന പച്ചക്കള്ളമാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചത്.

ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്

മഞ്ഞുകാലം ഇന്ത്യയും സൂക്ഷിക്കണം, വരാന്‍ പോകുന്നത് കോവിഡ് കേസുകളുടെ വര്‍ധനവെന്ന് ഹര്‍ഷ വര്‍ധന്‍മഞ്ഞുകാലം ഇന്ത്യയും സൂക്ഷിക്കണം, വരാന്‍ പോകുന്നത് കോവിഡ് കേസുകളുടെ വര്‍ധനവെന്ന് ഹര്‍ഷ വര്‍ധന്‍

ആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചുആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചു

ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദിചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദി

English summary
Mullappally Ramachandran said that Chief Minister Pinarayi Vijayan already knew Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X