ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ പുതിയ നിലപാട് രാഷ്ട്രീയ അടുവുനയം മാത്രമാണെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സി പി എമ്മിന്റെ പുതിയ നിലപാട് രാഷ്ട്രീയ അടുവുനയം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് സി പി എമ്മാണ്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്.ആപല്‍ക്കരമായ നിപടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്.

പുതിയ സത്യവാങ്മൂലം എന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രമാണ്. യു ഡി എഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ഉറപ്പായും ആചരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം ആശയപ്രതിസന്ധി നേരിടുന്നതിനാലാണ് നേതാക്കള്‍ ആദ്യം ഒന്നു പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യുന്നത്. പാണക്കാട് വിഷയവുമായി സിപിഎമ്മിന്റെ താല്‍ക്കാലിക സെക്രട്ടറി മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞതും കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്ന നിലപാട് തിരുത്തിയതും ശബരിമലയില്‍ പുതിയ സത്യവാങ്മൂലം എന്ന പ്രസ്താവന പിബി അംഗം എംഎ ബേബി വിഴുങ്ങിയതും സിപിഎം ആശയ പ്രതിസന്ധിയും വ്യക്തതയില്ലായ്മയും നേരിടുന്നത് കൊണ്ടുതന്നെയാണ്.
ഏകാധിപതിയായ മുഖ്യമന്ത്രി എന്തുപറയുന്നോവോ അതാണ് സിപിഎം നേതാക്കളുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടി വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications