• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ പുതിയ നിലപാട് രാഷ്ട്രീയ അടുവുനയം മാത്രമാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സി പി എമ്മിന്റെ പുതിയ നിലപാട് രാഷ്ട്രീയ അടുവുനയം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് സി പി എമ്മാണ്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്.ആപല്‍ക്കരമായ നിപടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്.

വിടി ബൽറാം തൃത്താലയിലേക്ക് ഇല്ല? മത്സരിക്കുക സിപിഎം കോട്ടയിൽ?നിലപാട് വ്യക്തമാക്കി എംഎൽഎ

'കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലവന്‍'; രമേശ് ചെന്നിത്തലയെ തവനൂരിലേക്ക് വെല്ലുവിളിച്ച് ജലീല്‍

പുതിയ സത്യവാങ്മൂലം എന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രമാണ്. യു ഡി എഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ഉറപ്പായും ആചരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വേദന മനസിലാകില്ല; റാങ്ക് ഹോള്‍ഡേഴ്സ് സമരത്തെ അപമാനിച്ച മന്ത്രിമാരുടെ നടപടി ക്രൂരത: മുല്ലപ്പള്ളി

സിപിഎം ആശയപ്രതിസന്ധി നേരിടുന്നതിനാലാണ് നേതാക്കള്‍ ആദ്യം ഒന്നു പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യുന്നത്. പാണക്കാട് വിഷയവുമായി സിപിഎമ്മിന്റെ താല്‍ക്കാലിക സെക്രട്ടറി മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞതും കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്ന നിലപാട് തിരുത്തിയതും ശബരിമലയില്‍ പുതിയ സത്യവാങ്മൂലം എന്ന പ്രസ്താവന പിബി അംഗം എംഎ ബേബി വിഴുങ്ങിയതും സിപിഎം ആശയ പ്രതിസന്ധിയും വ്യക്തതയില്ലായ്മയും നേരിടുന്നത് കൊണ്ടുതന്നെയാണ്.

പികെ ജയലക്ഷ്മിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മറവി രോഗം ഉണ്ടാവാം; പക്ഷെ വയനാട്ടുകാര്‍ക്കില്ല

ഏകാധിപതിയായ മുഖ്യമന്ത്രി എന്തുപറയുന്നോവോ അതാണ് സിപിഎം നേതാക്കളുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടി വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം, യുഡിഎഫ് പിന്തുണയ്ക്കും, എ ഗ്രൂപ്പിനെ വെട്ടി ചെന്നിത്തലയുടെ നീക്കം!!

കണ്ണുരുട്ടി പിണറായി വിജയന്‍; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്

ഒടുവില്‍ രഹ്ന ഫാത്തിമയുടെ വിലക്കിന് സുപ്രീം കോടതിയുടെ സ്‌റ്റേ; 'ഗോമാതാ ഫ്രൈ' വിവാദത്തിന് അവസാനം?

കലാകാരൻമാരെ ഭയപ്പെടുത്തി രാഷ്ട്രീയം പറയിപ്പിക്കുകയെന്നത് എക്കാലത്തേയും രാഷ്ട്രീയ തന്ത്രം; പാർവതി തിരുവോത്ത്

cmsvideo
  കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

  English summary
  Mullappally Ramachandran Says the new stand of CPM on Sabarimala issue is only a political ploy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X