കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊവിഡ് പ്രതിരോധം അലംഭാവത്തിന് കാരണം മുഖ്യമന്ത്രി തൻപ്രമാണത്തവും സർക്കാരിന്റെ പിടിപ്പ് കേടും'

Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളടെ ചുമതല പോലീസിനെ ഏല്‍പ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.അനിയന്ത്രിതമായി രോഗം പടരുന്നതിന്റെ കുറ്റം പ്രതിപക്ഷത്തിന്റേയും പ്രവാസികളുടേയും മറുനാടന്‍ മലയാളികളുടേയും മേല്‍ക്കെട്ടി വയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അലംഭാവത്തിന് കാരണം മുഖ്യമന്ത്രിയുടെ തെറ്റായ നടപടികളും സര്‍ക്കാരിന്റെ പിടിപ്പുകേടുമാണ് മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധ മുഴുവന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനും അന്വേഷണം തന്നിലേക്ക് നീങ്ങാതിരിക്കാനും മാത്രമായി ചുരുങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രബിന്ദുവായ സ്വര്‍ണക്കള്ളക്കടത്ത് അട്ടിമറിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയുട്ടുണ്ട്.

xmullappallypinarayi-1

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

അതിന് ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിറ്റര്‍ ജനറലിന്റെ പ്രസ്താവന. ഈ കേസില്‍ ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. അതിനാലാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാത്തത്.

കോവിഡ് പരിശോധന ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോവിഡ് രോഗികളുടെ കൃത്യമായ ഡേറ്റ സര്‍ക്കാരിന്റെ പക്കലില്ല. വിവിധ വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനവുമില്ല. തുടക്കം മുതല്‍ ആരേയും വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയ തീരുമാനങ്ങളാണ് മുഖ്യമന്ത്രി നടപ്പാക്കിയത്. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ കോടികള്‍ ചെലവാക്കി പി.ആര്‍.ഏജന്‍സികളെ ഉപയോഗിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാനായിരുന്നു മുഖ്യമന്ത്രിയ്ക്ക് താല്‍പ്പര്യം. പി.എസ്.സിയെ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. ചെറുപ്പുക്കാരുടെ നെഞ്ചില്‍ കുത്തിക്കൊണ്ട് സി.പി.എമ്മിന്റെ ഇഷ്ടക്കാര്‍ക്ക് പുറംവാതില്‍ വഴി സര്‍ക്കാര്‍ ജോലി നല്‍കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
Mullappally ramachandran slams govt on covid programs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X