മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും; പിജെ കുര്യന് എഴുതി നല്കി, എംപിമാരും മല്‍സരിക്കില്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും മല്‍സര രംഗത്തേക്ക് താല്‍പ്പര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. വിഎം സുധീരനും മല്സിരിക്കാനില്ലെന്ന് യോഗത്തെ അറിയിച്ചു. പിജെ കുര്യന് മല്‍സരിക്കാനില്ലെന്ന് കാണിച്ച് എഴുതി നല്കി. 25 വര്‍ഷം എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടു എന്നാണ് വിവരം.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
അതേസമയം, നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ കെ മുരളീധരന് എംപി തള്ളി. എംപിമാര്‍ നിമയസഭയിലേക്ക് മല്‍സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന് തിരുവനന്തപുരത്തെ നേമത്ത് മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബിജെപി സ്ഥാനാര്‍ഥി സംസ്ഥാനത്ത് ആദ്യമായി ജയിച്ച മണ്ഡലമാണ് നേമം. ഇത്തവണ ഒ രാജഗോപാല്‍ എംഎല്‍എ മല്‍സരിക്കില്ല. പകരം കുമ്മനം രാജശേഖരനാണ് സാധ്യത. സിപിഎമ്മിന് വേണ്ടി വി ശിവന്‍കുട്ടി മല്‍സരിക്കുമെന്നാണ് വിവരം.
അതേസമയം, നിയമസഭയിലേക്ക് സിറ്റിങ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. ഇക്കാര്യത്തില്‍ നേരത്തെ ഹൈക്കമാന്റ് തീരുമാനം എടുത്തതാണ്. നാല് ദിവസത്തിനകം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications