ബല്‍റാമിന് താക്കീതുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്; അച്ചടക്കലംഘനം കോണ്‍ഗ്രസില്‍ അനുവദിക്കില്ല
കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് വിടി ബല്‍റാമിനെ ഓര്‍മ്മിപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിടി ബല്‍റാമിന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അവഗണിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ജാഗ്രത വേണം. സ്വയം നിയന്ത്രണം ആണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെആര്‍ മീര വിഷത്തിലടക്കമുള്ള തന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ രംഗത്ത് വന്നിരുന്നു.

കെആര്‍ മീരയെ എന്നല്ല
കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിട ബല്‍റാമിനെതിരെ മുല്ലപ്പള്ളി രംഗത്തു വന്നത്. കെആര്‍ മീരയെ എന്നല്ല ആരേയും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതു ശരിയല്ല.

അംഗീകരിക്കുന്നില്ല
അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്ത്തകന് സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്ക് മറുപടിയുമായി വിടി ബല്‍റാം രംഗത്ത് എത്തിയത്.

ബല്‍റാമിന്റെ മറുപടി
കഴിഞ്ഞ ഒരു ദിവസം താന്‍ നടത്തിയ പൊതു പരിപാടികള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിടി ബല്‍റാമിന്റെ മറുപടി. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്നും വിടി കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ വിമര്‍ശനം
നേരത്തെ മുല്ലപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നലെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ബല്‍റാമിന് പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്നത്

അതേ നാണയത്തിൽ തിരിച്ചടിക്കും
സാഹിത്യകാരി എന്ന് പറഞ്ഞാൽ പോര പ്രവർത്തി നിഷ്പക്ഷമായിരിക്കണം. സിപിഎമ്മിന് വേണ്ടി കുഴലൂതുന്ന ഒരുത്തി കോൺഗ്രസിനെ ആക്ഷേപിക്കാൻ വന്നാൽ പ്രവർത്തകരും അതേ നാണയത്തിൽ തിരിച്ചടിക്കും. ഇനിയും അതുതന്നെ ചെയ്യും... പിന്നെ മുല്ലപ്പള്ളിക്ക് മീരയോട് ആരാധന ഉണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട എന്നുമായിരുന്നു ചില ബല്‍റാം ആരാധകര്‍ അഭിപ്രായപ്പെട്ടത്.
വിടി ബല്‍റാം
വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications