കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുവാക്കളോട് പ്രതിബദ്ധതയില്ലാത്ത സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്, സർക്കാർ ജോലി ഔദാര്യമല്ല'

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇരുന്നൂറിലധികം റാങ്കുലിസ്റ്റുകളാണ് റദ്ദാക്കിയത്. ഇതിന്റെ ഫലമായി അനേകായിരങ്ങള്‍ക്കാണ് തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് പി.എസ്.സി നിയമനം നിഷേധിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ഔദാര്യമല്ല

ഔദാര്യമല്ല

സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്കുലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പി.എസ്.സിക്ക് കഴിയും.

Recommended Video

cmsvideo
Mullapally's clarification on covid rani statement | Oneindia Malayalam
പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാര്‍

പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാര്‍

എന്നാല്‍ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിരകയറുകയാണ് പി.എസ്.സി. നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്റെ വാക്കും പ്രവര്‍ത്തിയും പദവിക്ക് ചേര്‍ന്നതല്ല. ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന മനോനിലയാണ് ചെയര്‍മാനുള്ളത്.

പിന്‍വാതില്‍ നിയമനങ്ങള്‍

പിന്‍വാതില്‍ നിയമനങ്ങള്‍

സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ചെയര്‍മാന്റെത്. പി.എസ്.സിയുടെ റാങ്കുലിസ്റ്റുകളെ മറികടന്നാണ് കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്. കരാര്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ പി.എസ്.സി ഒന്നും ചെയ്യുന്നില്ല.

അലംഭാവം തുടരുകയാണ്

അലംഭാവം തുടരുകയാണ്

ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും പി.എസ്.സി അലംഭാവം തുടരുകയാണ്. എ.കെ.ജി സെന്ററില്‍ നിന്നും സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കുയെന്ന അവസ്ഥയാണ് കേരളത്തിലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇരുന്നൂറിലധികം റാങ്കുലിസ്റ്റുകളാണ് റദ്ദാക്കിയത്. ഇതിന്റെ ഫലമായി അനേകായിരങ്ങള്‍ക്കാണ് തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് പി.എസ്.സി നിയമനം നിഷേധിച്ചത്.

കോവിഡ് കാലത്ത്

കോവിഡ് കാലത്ത്

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

റിപ്പോര്‍ട്ട് ചെയ്യുന്നില്ല

റിപ്പോര്‍ട്ട് ചെയ്യുന്നില്ല

കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് 11 തവണയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 1758 പേര്‍ക്ക് കൂടി കൊവിഡ്, 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 1365 പേർ കൊവിഡ് നെഗറ്റീവ്സംസ്ഥാനത്ത് 1758 പേര്‍ക്ക് കൂടി കൊവിഡ്, 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 1365 പേർ കൊവിഡ് നെഗറ്റീവ്

കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുകരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

45 ന്യൂനപക്ഷം, 11 ബ്രാഹ്മണര്‍, 8 യാദവര്‍, ഏറ്റുമുട്ടല്‍ കൊലയുടെ കണക്കുമായി യോഗി സര്‍ക്കാര്‍, മറുപടി!45 ന്യൂനപക്ഷം, 11 ബ്രാഹ്മണര്‍, 8 യാദവര്‍, ഏറ്റുമുട്ടല്‍ കൊലയുടെ കണക്കുമായി യോഗി സര്‍ക്കാര്‍, മറുപടി!

English summary
Mullappally Ramachandran said that Kerala is now ruled by a government that has no commitment to the youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X