കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റില്‍പ്പറത്തിയുമാണ് നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്. അധികാരത്തില്‍ എത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കര്‍ഷക വിരുദ്ധ കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പോരാട്ടം നടത്തും. കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനും കുത്തകകളെ താലോലിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപാക്കിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

mullappally

ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. കോവിഡ് കാലത്തും പോലും നമ്മുടെ രാജ്യത്ത് പട്ടിണി മരണങ്ങള്‍ ഇല്ലാതിരുന്നത് കര്‍ഷകന്റെ കഠിനാധ്വാനം കൊണ്ടാണ്. അത് നരേന്ദ്ര മോദി മറന്നിട്ടാണ് കര്‍ഷക താല്‍പ്പര്യം പരിഗണിക്കാതെ ഇത്തരമൊരു കരിനിയമം പാസാക്കിയത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കാര്‍ഷിക വിളകള്‍ക്ക് ന്യായ വില, താങ്ങുവില തുടങ്ങിയവ കര്‍ഷകന് നഷ്ടമായി.

സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട കൊടിയ പട്ടിണിയേയും ദാരിദ്ര്യത്തേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ധീരമായിട്ടാണ് നേരിട്ടത്. കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. മറ്റെന്തിന് വേണ്ടികാത്തിരുന്നാലും കൃഷിക്കുവേണ്ടി സമയം കളയാനാകില്ലെന്ന പ്രഖ്യാപിച്ച ഭരണാധികാരിയാണ് നെഹ്രു. കര്‍ഷിക മേഖലയില്‍ വലിയ മാറ്റം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കി. ഹരിത വിപ്ലവം,ധവള വിപ്ലവം എന്നിവ ഉള്‍പ്പെടെ നാം കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചു. ഭക്ഷ്യസുരക്ഷ നടപ്പാക്കി. എന്നാല്‍ ഇവയെല്ലാം ഈ കരിനിയമങ്ങള്‍ കൊണ്ട് തകര്‍ക്കാനാണ് മോദിയുടെ ശ്രമം.

കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണ്. ചങ്ങാത്ത മുതലാളിത്ത മൂലധനശക്തികളുമായിട്ടാണ് മുഖ്യമന്ത്രിക്ക് ബന്ധം കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശുഭപ്രതീക്ഷയോടെ തൃശൂര്‍; ജില്ലയില്‍ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ച് ഡിഎംഒ കെ ജെ റീനശുഭപ്രതീക്ഷയോടെ തൃശൂര്‍; ജില്ലയില്‍ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ച് ഡിഎംഒ കെ ജെ റീന

ശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറിശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറി

വയനാട്ടില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമായിവയനാട്ടില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

 കൊവിഡ് വാക്‌സിൻ അധിനിവേശമല്ല; നമ്മുടെ അവകാശമാണ്‌, രക്ഷയാണ്‌: കുറിപ്പ് കൊവിഡ് വാക്‌സിൻ അധിനിവേശമല്ല; നമ്മുടെ അവകാശമാണ്‌, രക്ഷയാണ്‌: കുറിപ്പ്

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
Mullappally says, Kerala govt is following the same path as Narendra Modi in harassing farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X