കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് പീഡനം ഞെട്ടിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവന്തപുരം: ഉത്തര്‍പ്രദേശിലെ ഹത്രാസ് പീഡനം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന് നാണക്കേടാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബി.ജെ.പി അധികാരത്തിലെത്തിയത് മുതല്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ഉള്ള അതിക്രമം തുടരുകയാണ്. ദളിത് വിഭാഗങ്ങള്‍ക്കെതിരായ ബി.ജെ.പിയുടെ സമീപനം തെളിയിക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഹത്രാസ് സംഭവമെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

mullappally

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം തെളിവുകള്‍ നശിപ്പിച്ചു. ഇപ്പോള്‍ പീഡനം നടന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരായ യുപി പോലീസിന്റെ അതിക്രമം ഭരണകൂട ഭീകരതയാണ്. ഇത് അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാനാവില്ല. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണീയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെ.പി.സി.സിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം, ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹത്രാസില്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതിരിക്കാന്‍ 144 പ്രഖ്യാപിച്ചും പോലീസിനെ ഉപയോഗിച്ചും രാഹുല്‍ ഗാന്ധിയേയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും തടയുകയാണു ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ, രാഹുലിനെ തൊട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനംവർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ, രാഹുലിനെ തൊട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

English summary
Mullappally says police atrocities against Rahul Gandhi are state terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X