• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോദി ലോകം ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടു'; രൂക്ഷവിമർശനം

 • By Aami Madhu

ദില്ലി; പ്രധാനമന്ത്രി ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചു കൊണ്ട് മറ്റു രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്ന വിദേശനയമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ ഇന്ത്യ പിന്തുടര്‍ന്ന് വന്നത്. എന്നാൽ നിലവിൽ നമ്മുടെ നയതന്ത്ര നീക്കങ്ങൾ അമ്പേ പാളി. വീരസൈനികരുടെ ജീവത്യാഗത്തിലേക്ക് നയിച്ച ഗാല്‍വന്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവിടാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഇതുവരെ തയ്യാറായിട്ടില്ല, മുല്ലപ്പള്ളി പറഞ്ഞു.

സമാധാനമാണ് എന്നും ഇന്ത്യ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യയുടെ ദേശീയതാല്‍പ്പര്യങ്ങള്‍ ബലികഴിക്കാന്‍ നാം തയ്യാറുമല്ല. അയല്‍ രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമാണ് നാം തുടര്‍ന്ന് പോന്നത്. ചേരിചേരാനയം,സാര്‍ക് മൂവ്‌മെന്റ് എന്നിവ ഫലവത്തായും അര്‍ത്ഥവത്തായും കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒരു ചേരിയുടെയും ഭാഗമാകാതെ ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ മഹിമമായ സംസ്‌കാരം.

cmsvideo
  ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam

  മോദി പ്രധാനമന്ത്രി ആയശേഷം ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍, നേപ്പാള്‍, മാലിദീപ്, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹവര്‍ത്തിത്വം തകര്‍ന്നു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമുള്ള ചൈനയെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. ചൈനയുടെ വ്യാപാരതാല്‍പ്പര്യങ്ങള്‍ വലുതാണ്. കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഗാല്‍വന്‍ ഒരു തരത്തിലും സംഘര്‍ഷ പ്രദേശമായിരുന്നില്ല. അതുകൊണ്ടാണ് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണി 2010ല്‍ അതിര്‍ത്തിയിൽ റോഡ് നിര്‍മ്മാണവുമായി മുന്നോട്ട് പോയത്.

  കര, നാവിക, വ്യോമ സൈനിക ശക്തിയില്‍ മികച്ച സേനയാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരാണ് നമ്മുടെ ധീരസൈനികര്‍. അവരുടെ അര്‍പ്പണബോധം വലുതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമായ പ്രതിസന്ധിയിലാണ് ലോകരാഷ്ട്രങ്ങള്‍. അതിന്റെ കെടുതിയില്‍ നിന്നും ഇന്ത്യയും ചൈനയും മുക്തരല്ല. ഒരു യുദ്ധം ആസന്നമായാല്‍ അതിന്റെ കെടുതി അനുഭവിക്കുന്നത് ജനങ്ങളാണ്. അതിനാല്‍ യുദ്ധം പാടില്ലായെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്,മുല്ലപ്പള്ളി പറഞ്ഞു.

  വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ

  അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

  രാഹുൽ ഗാന്ധിക്ക് മേൽ കടുത്ത സമ്മർദ്ദം! ഇതാണ് പറ്റിയ സമയം, മുറവിളി ഏറ്റുപിടിച്ച് സച്ചിൻ പൈലറ്റും!

  English summary
  Mullappally slams narendra modi and BJP govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X