കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്ലർ; ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പ്രാഥമിക നീരീക്ഷണങ്ങളെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
വ്യക്തികളുടെ സ്വകാര്യ ഡാറ്റാസുരക്ഷിതത്വം സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഹൈക്കോടതി പ്രകടിപ്പിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല. കരാറിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഹൈക്കോടതി നടത്തിയ നിരീക്ഷണമെന്നും ഫേസ്ബുക്കില്‌ പങ്കുവെച്ച കുറിപ്പിൽ മുല്ലപ്പള്ളി പറഞ്ഞു. പോസ്റ്റ് വായിക്കാം

mullappally-ramachand

സ്പ്രിങ്കളര്‍ ഇടപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരമായി ധാര്‍ഷ്ട്യത്തോടെ തെളിവ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തെളിവുകളുമായി ഹൈക്കോടതിയിക്ക് മുന്നില്‍ എത്തേണ്ട സ്ഥിതി വിശേഷമാണ് ഉണ്ടായത്.

കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പ്രാഥമിക നീരീക്ഷണങ്ങള്‍. വ്യക്തികളുടെ സ്വകാര്യ ഡാറ്റാസുരക്ഷിതത്വം സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഹൈക്കോടതി പ്രകടിപ്പിച്ചത്. ഹൈക്കോടതിയുടെ വിമര്‍ശനങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല. കരാറിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവയ്ച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഹൈക്കോടതി നടത്തിയ നിരീക്ഷണം.

നിയമവകുപ്പിന്റെ ഉപദേശം എന്തുകൊണ്ട് തേടിയില്ലെന്ന കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. തുടക്കം മുതല്‍ താനും പ്രതിപക്ഷ നേതാക്കളും ഈ ഇടപാടിലെ ഇത്തരം ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയത്. ഈ ചോദ്യങ്ങളെല്ലാം അവഗണിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതേ ചോദ്യങ്ങള്‍ ഹൈക്കോടതിയില്‍ നിന്നും വന്നതോടെ കരാറിലെ ഒളിച്ചുവയ്ക്കപ്പെട്ട പലകാര്യങ്ങളും പുറത്തുവരാന്‍ അവസരമൊരുക്കി.തുടക്കം മുതല്‍ സ്പ്രിങ്കളര്‍ ഇടപാടുമായി പലതും ഒളിച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണങ്ങൾ, മുല്ലപ്പള്ളി കുറിച്ചു.

വിമർശനങ്ങളുടെ മുനയൊടിഞ്ഞു; 'പപ്പുവിന്റെ ഉപദേശമല്ല', രാഹുലിനെ ശരിവെച്ച് ലോകാരോഗ്യ സംഘടനയുംവിമർശനങ്ങളുടെ മുനയൊടിഞ്ഞു; 'പപ്പുവിന്റെ ഉപദേശമല്ല', രാഹുലിനെ ശരിവെച്ച് ലോകാരോഗ്യ സംഘടനയും

മധ്യപ്രദേശിൽ കോൺഗ്രസിന്റെ ടാക്റ്റിക്കൽ മൂവ്; പൊട്ടിത്തെറിക്ക് തിരികൊളുത്തി കമൽനാഥ്!!മധ്യപ്രദേശിൽ കോൺഗ്രസിന്റെ ടാക്റ്റിക്കൽ മൂവ്; പൊട്ടിത്തെറിക്ക് തിരികൊളുത്തി കമൽനാഥ്!!

'കോടതിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര.. പ്രതിച്ഛായ തകർക്കാൻ ജൂഡീഷ്യൽ സിന്റിക്കേറ്റും';പരിഹാസം'കോടതിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര.. പ്രതിച്ഛായ തകർക്കാൻ ജൂഡീഷ്യൽ സിന്റിക്കേറ്റും';പരിഹാസം

English summary
Mullappally slams Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X