കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ 'ജലബോംബ്' ആകുന്നു...142 അടിയില്‍ വെള്ളമെത്തി, ഇരുട്ടില്‍ വെള്ളം കുത്തിയൊലിച്ചു

Google Oneindia Malayalam News

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് മുന്നില്‍ ഒരു 'ജല ബോംബ്' പോലെ നില്‍ക്കുകയാണ്. ജലനിരപ്പ് ഒരു ഘട്ടത്തില്‍ 142 അടിയായി ഉയര്‍ന്നു. തുടര്‍ന്ന് സ്പില്‍വ് ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

ഡിസംബര്‍ ഏഴിന് രാത്രി എട്ട് മണിയോടെയാണ് ജലനിരപ്പ് 142 അടിയിലേയ്ക്ക് ഉയര്‍ന്നത്. തുടര്‍ന്ന് മുന്നറിയിപ്പുകളൊന്നും നല്‍കാതെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഇതോടെ പെരിയാറില്‍ വെള്ളം ഉയര്‍ന്നു. അണക്കെട്ടിന് താഴെ താമസിയ്കുന്ന ആറ് വീടുകളില്‍ വെള്ളം കയറി.

രാവിലെയോടെ ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴ്ന്നതോടെ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. എന്നാല്‍ പത്ത് മണിയോടെ ജലനിരവ്വ് വീണ്ടും 142 അടിയിലെത്തി. ഇതോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു.

തമിഴ്‌നാടിന്റെ കളി?

തമിഴ്‌നാടിന്റെ കളി?

ജലനിരപ്പ് 142 അടിയിലെത്തിയതടെ കേരളത്തെ അറിയിക്കാതെയാണ് 13 സ്പില്‍വേ ഷട്ടറുകളില്‍ എട്ടെണ്ണം തമിഴ്‌നാട് തുറന്ന് വിട്ടത്. ഇതോടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

രാത്രിയില്‍ വെള്ളമെത്തി

രാത്രിയില്‍ വെള്ളമെത്തി

മുന്നറിയിപ്പുകളൊന്നും ഇല്ലാതെയായിരുന്നു തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. ടിവിയിലൂടെയാണ് പലരും വിവരം അറിഞ്ഞത്. അണക്കെട്ടിന് താഴെയുളള ആറ് വീടുകളിലാണ് വെള്ളം കയറിയത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണം എന്നതാണ് ചട്ടം. എന്നാല്‍ തമിഴ്‌നാട് ഈ ചട്ടത്തിന് പുല്ലുവിലയാണ് കല്‍പിച്ചത്.

വൈഗയിലേക്ക് വെള്ളം

വൈഗയിലേക്ക് വെള്ളം

കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേയ്ക്ക് ഒഴുക്കണം എന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് കാര്യമായി പരിഗണിയ്ക്കുന്നില്ല. സ്പില്‍വേ ഷട്ടറുകള്‍ തുറന്നപ്പോള്‍ സെക്കന്റില്‍ 4,200 ഘന അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തിയത്.

 വൈഗയിലേക്ക് വെള്ളം

വൈഗയിലേക്ക് വെള്ളം

കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേയ്ക്ക് ഒഴുക്കണം എന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് കാര്യമായി പരിഗണിയ്ക്കുന്നില്ല. സ്പില്‍വേ ഷട്ടറുകള്‍ തുറന്നപ്പോള്‍ സെക്കന്റില്‍ 4,200 ഘന അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തിയത്.

സുരക്ഷയ്ക്കായി

സുരക്ഷയ്ക്കായി

ഏത് നിമിഷവും എന്തും സംഭവിയ്ക്കാമെന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ അണക്കെട്ടിനടുത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. എന്നാല്‍ എല്ലാം ഉപേക്ഷിച്ച് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ തയ്യാറല്ല.

136 അടി

136 അടി

ജലനിരപ്പ് 136 അടിയില്‍ എത്തിയപ്പോഴാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. ഇപ്പോഴത് 142 അടിയില്‍ എത്തിയിരിയ്ക്കുന്നു.

കോടതി വിധി

കോടതി വിധി

ജലനിരപ്പ് 142 അടിവരെ ആക്കി ഉയര്‍ത്തിയത് സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ്. എന്നാല്‍ അണക്കെട്ട് തകര്‍ന്നാല്‍ അത് ബാധിയ്ക്കുക കേരളത്തെ മാത്രം ആയിരിയ്ക്കും.

 നൂറ്റാണ്ടിന്റെ പഴക്കം

നൂറ്റാണ്ടിന്റെ പഴക്കം

നൂറ്റാണ്ടിന്റെ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളം ഉന്നയിച്ച ആശങ്കകളൊന്നും കാര്യമായി പരിഗണിയ്ക്കപ്പെട്ടില്ല. അണക്കെട്ടിന്റെ സമീപ പ്രദേശങ്ങള്‍ ഇപ്പോള്‍ കനത്ത ഭീതിയില്‍ തന്നെയാണ്.

കോടതിയെ സമീപിയ്ക്കും

കോടതിയെ സമീപിയ്ക്കും

വ്യവസ്ഥകള്‍ ലംഘിച്ച് ഷട്ടര്‍ തുറന്ന തമിഴ്‌നാടിന്റെ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കും എന്നാണ് ജലവിഭവവകുപ്പ് മന്ത്രി പിജെ ജോസഫ് നിയമസഭയില്‍ പറഞ്ഞത്.

യോഗങ്ങള്‍...

യോഗങ്ങള്‍...

സ്ഥിതിഗതികള്‍ പരിശോധിയ്ക്കാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. പക്ഷേ സാധാരണക്കാര്‍ക്ക് സമാധാനം നല്‍കാന്‍ ഈ യോഗങ്ങളൊന്നും മതിയാകില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Mullapperiyar Dam: Water level reached 143 feet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X