കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ പിസിക്ക് വക്കീല്‍ നോട്ടീസുകൊണ്ട് ജോസഫിന്റെ മറുപടി!! പേടിക്കില്ലെന്ന് ജോര്‍ജ്!!

പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തിയോയെന്ന് ജോസഫ് വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്‍ മന്ത്രി പിജെ ജോസഫിനെതിരെ ആരോപണം ഉന്നയിച്ച പിസി ജോര്‍ജിന് വക്കീല്‍ നോട്ടീസ്. പിജെ ജോസഫാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമ നടപടി കൈക്കൊള്ളുമെന്നാണ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതു കണ്ടൊന്നും ഭയപ്പെടില്ലെന്നാണ് പിസി ജോര്‍ജ് പറയുന്നത്. 2011 നവംബര്‍ 23നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന പ്രഖ്യാപനം ജോസഫ് നടത്തിയതെന്ന് ജോര്‍ജ് പറയുന്നു. ആറു വര്‍ഷം കഴിഞ്ഞിട്ടും ഡാം സുരക്ഷിതമായി നില്‍കുന്നുവെന്നും എന്തടിസ്ഥാനത്തിലാണ് ജോസഫ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ജോര്‍ജ് ചോദിക്കുന്നു.

pc george

അണക്കെട്ട് പൊട്ടുമെന്ന് ഉറപ്പിച്ച് പറയാനുളള തെളിവുകള്‍ ജോസഫിന്റെ പക്കലുണ്ടോയെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തിയോയെന്ന് ജോസഫ് വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. അനുമതികളൊന്നുമില്ലാതെ ആദ്യം തന്നെ ചര്‍ച്ചയ്ക്ക് പോയത് ദുരൂഹമാണെന്നും ജോര്‍ജ്.

pj joseph

മന്ത്രി എന്ന നിലയില്‍ നടത്തിയ പ്രഖ്യാപനം കൊണ്ട് മലയാളികള്‍ക്കുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം പിജെ ജോസഫ് ഏല്‍ക്കണണെന്നും പിസി ജോര്‍ജ് പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി കരാറൊപ്പിട്ട ശേഷമാണ് പിജെ ജോസഫ് ഡാം പൊട്ടുമെന്ന് പറഞ്ഞതെന്നായിരുന്നു പിസി ജോര്‍ജിന്റെ ആരോപണം. ഇതിന്റഎ കമ്മീഷനും ജോസഫ് കൈപ്പറ്റിയിരുന്നുവെന്ന് ജോര്‍ജ് ആരോപിച്ചു.

English summary
mullapperiyar, defamation case against pc george by pj joseph .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X