കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിവേണ്ടെന്നു പറയുന്ന മുഖ്യമന്ത്രിക്കും ആശങ്കയോ?മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് മാത്രമാണ് വഴി..

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്ന സാഹചര്യത്തില്‍ പുതിയ ഡാം നിര്‍മ്മിക്കുകയാണ് പോംവഴിയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജലനിരപ്പ് 142 അടിയോളം എത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ തമിഴ്‌നാടുമായുള്ള ബന്ധത്തിന് കോട്ടം തട്ടാത്ത തരത്തില്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയായിരുന്നു.

oomenchandy

ഇതോടെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരുന്നു. ഇതോടെ പെരിയാരില്‍ വെള്ളം ഉയര്‍ന്നു. അണക്കെട്ടിന് അടുത്തുള്ള ആറു വീടുകളില്‍ വെള്ളം കയറി.

ഇന്നലെ രാവിലെ ജലനിരപ്പ് കുറഞ്ഞതോടെ സ്്പില്‍വേ ഷട്ടറുകള്‍ അടച്ചു. എന്നാല്‍ പത്ത് മണിയോടെ വീണ്ടും 142 അടിയായി ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നൂ ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു.

English summary
mullapperiyar news dam is a remady says ommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X