കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ജലബോംബ്! തകര്‍ന്നാല്‍ മൂന്ന് ജില്ലകള്‍ ഇല്ലാതാകും! മുന്നറിയിപ്പുമായി വിദഗ്ദര്‍

  • By Aami Madhu
Google Oneindia Malayalam News

പ്രളയശേഷം അണക്കെട്ടുകളുടെ നിലനില്‍പ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത്. മുല്ലപ്പെരിയാറും ഇടുക്കിയും പ്രളയകാലത്ത് ഒരുമിച്ച് തുറക്കേണ്ടി വന്ന സാഹചര്യം ഇനിയും ഉണ്ടായാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയസമയത്ത് പരമാവധി 2403 അടി സംഭരണ ശേഷിയുള്ള ഇടുക്കി ജലസംഭരിണി പൂര്‍ണമായി നിറഞ്ഞ സാഹചര്യത്തിലായിരുന്നു 140 അടി ജലനിരപ്പ് പിന്നിട്ടപ്പോള്‍ മുല്ലപ്പെരിയാറിന്‍റെ 13 സ്പില്‍ വേയും തുറന്നത്.

മുല്ലപ്പെരിയാര്‍ ഇടുക്കി അണക്കെട്ടുകള്‍ തകര്‍ന്നാല്‍ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്ന് സുപ്രീം കോടതി നിയമിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍റ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ സംഘത്തിന്‍റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

 പ്രളയം

പ്രളയം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏതെങ്കിലും രീതിയില്‍ തകര്‍ച്ച സംഭവിച്ചാല്‍ 50 അടി ഉയരത്തില്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതോടെ വെള്ളക്കടവ്, വണ്ടിപ്പെരിയാര്‍, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവന്‍ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായി മംഗളം റിപ്പോര്‍ട്ടില്‍ ഉണ്ട്.

 തകര്‍ന്നേക്കും

തകര്‍ന്നേക്കും

ഇത്രയും വെള്ളം താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിന് ഇല്ലെന്നിരിക്കേ ഇടുക്കി അണക്കെട്ട് തകരാനും അതിന് പിന്നാലെ താഴെയുള്ള 11 അണക്കെട്ടുകള്‍ തകരാനും സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഭജിക്കും

വിഭജിക്കും

ഇതോടെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകള്‍ പൂര്‍ണമായി വെള്ളത്തിനിടയില്‍ ആകും. കേരളം രണ്ടായി വിഭജിക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍റ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ സംഘത്തിന്‍റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 ഭൂചലനങ്ങള്‍

ഭൂചലനങ്ങള്‍

ഇടുക്കി , പത്തനംതിട്ട എന്നീ മേകലകളില്‍ വരുന്ന ചെറിയ ഭൂചലനങ്ങള്‍ പോലും മുല്ലപ്പെരിയാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 പാടില്ല

പാടില്ല

നിലവില്‍ ജലനിരപ്പ് 140 അടിയാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. എന്നാല്‍ 136 അടിക്ക് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് ഭൂകമ്പ സാധ്യത ഉണ്ടെന്നത് നേരത്തേ തന്നെ റൂര്‍ക്കി ഐൈടി വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു.

English summary
mullperiyar and other dam are not stable says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X