കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമം പ്രസംഗം: മാപ്പുചോദിച്ച് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, തനിക്ക് തെറ്റുപറ്റിയെന്ന് വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: നേമം പ്രസംഗം വിവാദമായ സാഹചര്യത്തില്‍ മാപ്പു ചോദിച്ച് മുള്ളൂര്‍ക്കര മുഹമ്മദി സഖാഫി. തനിക്ക് തെറ്റുപ്പറ്റിയെന്നും മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സംഘപരിവാര്‍ വാദങ്ങളെ പിന്തുണച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം മാപ്പുചോദിച്ചത്. സംസ്ഥാന പിന്നാക്ക കമ്മീഷന്‍ അംഗവും സിപിഎം സഹയാത്രികനും എപി സുന്നി അനുഭാവിയുമാണ് സഖാഫി.

1

അതേസമയം ബാബറി വിധിയുടെ പശ്ചാത്തലത്തില്‍ സഖാഫ് നേമത്ത് നടത്തിയ പ്രഭാഷണത്തിലെ ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ മുസ്ലീം വിരുദ്ധ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് മാപ്പുപറയാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ സഖാഫിയെ പൂര്‍ണമായി അകറ്റി നിര്‍ത്താനും കാന്തപുരം വിഭാഗം തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം നേമത്ത് ഞാന്‍ നടത്തിയ നബിദിന പ്രഭാഷണം പല നിലക്കും പല അഭിപ്രായങ്ങള്‍ക്കും വഴിവെക്കാനിടയായതില്‍ ഞാന്‍ ഖേദിക്കുന്നു. ചരിത്രകാരകന്‍മാരില്‍ നിന്നും, പണ്ഡിതന്‍മാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താന്‍ തയ്യാറാവുന്നു.ബാബറി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കുന്നു. സുന്നീ പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു.നേതൃത്വത്തിന്റെ നിലപാടില്‍ വ്യത്യസ്തമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെ ഫേസ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട് അദ്ദേഹം.

നേരത്തെ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദിന്റെ നിര്‍മാണം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസംഗം ചരിത്ര വിരുദ്ധമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിലുള്ള നിലപാട് മാറ്റുന്നതായും അദ്ദേഹം പറയുന്നുണ്ട്. അതേസമയം അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് കൂടേ എന്ന് പ്രസംഗത്തില്‍ മുള്ളൂര്‍ക്കര പറഞ്ഞിരുന്നു. ഇതാണ് വലിയ വിവാദമായത്. കാന്തപുരം വിഭാഗത്തില്‍ തന്നെ വലിയ പ്രതിഷേധം അദ്ദേഹത്തിനെതിരെ ഉയര്‍ന്നതോടെ പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദംമഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദം

English summary
mullurkara saquafi clarifies his speech at nemam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X