കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ്: കരട് ചട്ടം ഉടനെന്ന് മന്ത്രി പി തിലോത്തമന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഓണ്‍ലൈന്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചട്ടം രൂപീകരിക്കുന്നതിനുള്ള കരട് ഉടന്‍ തയാറാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ഓരോ സംസ്ഥാനങ്ങളും ഈ മൂന്നു മേഖലയുമായി ബന്ധപ്പെട്ടു ചട്ടം രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്ത് ഇതുസംബന്ധിച്ച കരട് രൂപം തയാറാക്കുന്നതിനായി സിവില്‍ സപ്ലൈസ് ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. കരട് രൂപം ലഭിച്ചാല്‍ വിശദമായി പരിശോധിച്ച് ചട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഊഷ്മളിനെ വേദനിപ്പിച്ചത് കെഎംസിടിയിലെ ഫേസ്ബുക്ക് പേജ്? മരിക്കുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചത് ആരോട്?
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയിസ് ഫെഡറേഷന്‍ (എം എം ഇ എഫ് -എ ഐ ടി യു സി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആധുനികോത്തര കാലഘട്ടത്തിലെ തൊഴില്‍ മേഖലയും പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

multimarketing

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടരുതെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കള്ളനാണയങ്ങള്‍ ഈ മേഖലയില്‍ ഉണ്ടോയെന്നത് വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയണം. ഒപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എല്ലാവിധ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടണം. ആ രീതിയിലായിരിക്കും ചട്ടം രൂപപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമുണ്ടെങ്കിലും പലരും ഈ മേഖലയുമായി ബന്ധപ്പെട്ട് വഞ്ചിതരാവുന്നുണ്ട്. മണിചെയിനുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വഞ്ചിതരായത്. മറിച്ച് മേഖലയിലെ മേല്‍ത്തട്ടിലുള്ളവര്‍ സമ്പന്നരായി മാറി.

രാജ്യമെങ്ങും തൊഴിലാളി വര്‍ഗത്തെ മൂലധന ശക്തികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമാക്കാനാണ് മൂലധന ശക്തികള്‍ ശ്രമിക്കുന്നത്. ഗുജറാത്തിലും രാജസ്ഥാനിലും തുടങ്ങിയ ഈ നീക്കം ഇപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിന് എല്ലാ പ്രോത്സാഹനവും പകര്‍ന്നു നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എം എം ഇ എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശശിധരന്‍ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. എം എം ഇ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ സി സതീശന്‍ വിഷയാവതരണം നടത്തി. ഐ എന്‍ ടി യു സി സീനിയര്‍ വൈസ്പ്രസിഡന്റ് കെ സി രാമചന്ദ്രന്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയിസ് യൂണിയന്‍ (സി ഐ ടി യു) സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ്പാലത്ത്, എ ഐ ടി യു സി നേതാവ് കെ ബി ഹനീഫ് എന്നിവര്‍ സംസാരിച്ചു. എം എം ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വി ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു.

English summary
Multilevel marketing; P Thilothaman said that draft guidelines will come soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X