കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടികളിലും ശക്തി ചോരാതെ ദിലീപ്...!! മലയാള സിനിമയെ വീണ്ടും രക്ഷിച്ചു..!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ ജനപ്രിയ നായകന്‍ ദിലീപിന് ഇത് പൊതുവേ തിരിച്ചടികളുടെ കാലമാണ്. അടുത്തിടെ സിനിമകളൊന്നും വിജയിച്ചില്ലെന്നത് കൂടാതെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായതും നടന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചു. എന്നാല്‍ സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ദിലീപ് തന്നെ വേണം.

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

പ്രതിസന്ധിക്ക് പരിഹാരം

പ്രതിസന്ധിക്ക് പരിഹാരം

മള്‍ട്ടിപ്‌ളെക്‌സുകള്‍ക്ക് റംസാന്‍ റിലീസ് നല്‍കേണ്ടതില്ല എന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. എന്നാലീ തീരുമാനത്തില്‍ നിന്നും ഇരുപക്ഷവും പിന്മാറി. ദിലീപിന്റെ ഇടനിലയിലാണ് പ്രശ്‌നം പരിഹരിച്ചത്.

ദിലീപ് ഇടപെട്ടു

ദിലീപ് ഇടപെട്ടു

ദിലീപ് മധ്യസ്ഥത വഹിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. വിതരണ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലമാണ് പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ റംസാന്‍ റിലീസുകള്‍ അനുവദിക്കേണ്ടെന്ന് തീരുമാനമായത്.

ചർച്ച കൊച്ചിയിൽ

ചർച്ച കൊച്ചിയിൽ

ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസ്സോസ്സിയേഷന്‍ എന്നിവര്‍ അടങ്ങിയ കോര്‍ കമ്മിറ്റിയും മള്‍ട്ടിപ്ലക്‌സ് അധികൃതരുമാണ് കൊച്ചിയിൽ വെച്ച് ചര്‍ച്ച നടത്തിയത്.

വിഹിതംവെപ്പിൽ തർക്കം

വിഹിതംവെപ്പിൽ തർക്കം

പിവിആര്‍ സിനിമാസ്, സിനിപോളിസ്, ഇനോക്‌സ് സിനിമാസ് എന്നീ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിനിമ റിലീസിന്റെ ആദ്യ ആഴ്ചയില്‍ നിര്‍മ്മാതാക്കള്‍ക്ക് 55 ശതമാനവും തീയറ്റര്‍ ഉടമകള്‍ക്ക് 45 ശതമാനവും എന്നതായിരുന്നു തീയറ്റര്‍ വിഹിതത്തിലെ പങ്കുവെയ്പ്പ്.

വിഹിതത്തിൽ തീരുമാനം

വിഹിതത്തിൽ തീരുമാനം

റിലീസിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ആഴ്കളിലെ തീയറ്റര്‍ വിഹിതത്തിന്റെ പങ്കുവെയ്പ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ചര്‍ച്ചയിലെ തീരുമാന പ്രകാരം ആദ്യ ആഴ്ച 55 ശതമാനവും രണ്ടാമത്തെ ആഴ്ച 47.5 ശതമാനവും മൂന്നാമത്തെ ആഴ്ച 40 ശതമാനവും വിഹിതം നല്‍കും.

റംസാൻ ചിത്രങ്ങളെത്തും

റംസാൻ ചിത്രങ്ങളെത്തും

പ്രതിസന്ധി തീര്‍ന്നതോടെ റംസാന്‍ ചിത്രങ്ങള്‍ മൾട്ടിപ്ലക്‌സുകളിലെത്തുമെന്നുറപ്പായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോള്‍ മോഡല്‍സ്, ഷാനില്‍ മുഹമ്മദിന്റെ അവരുടെ രാവുകള്‍, പൃഥ്വിരാജ് ഇന്ദ്രജിത്ത് ടീമിന്റെ ടിയാന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളാണ് റംസാന് തിയേറ്ററുകളിലേക്കെത്തുന്നത്.

വീണ്ടും രക്ഷകൻ

വീണ്ടും രക്ഷകൻ

മലയാള സിനിമാ സംഘടനാ രംഗത്ത് നിലവില്‍ അതിശക്തനാണ് ദിലീപ്. നേരത്തെ ക്രിസ്തുമസ്സിന് മുന്‍പ് മലയാള സിനിമാ രംഗത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം പരിഹരിച്ചതും ദിലീപ് മുന്നിട്ടിറങ്ങിയായിരുന്നു

English summary
Actor Dileep mediated to end Multiplex cinema strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X