കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയ നേതാവിനെ അവസാനമായി കാണാന്‍ പതിനായിരങ്ങള്‍; ഇ അഹമ്മദിന് ജന്മനാടിന്റെ വിട..

കോര്‍പറേഷന്‍ ഓഫിസ് പരിസരത്തും ദീനുല്‍ ഇസ്ലാം സഭാ സ്‌കൂള്‍ അങ്കണത്തിലും പ്രിയ നേതാവിനെ കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിലായിരുന്നു ഖബറടക്കം. കോര്‍പറേഷന്‍ ഓഫിസ് പരിസരത്തും ദീനുല്‍ ഇസ്ലാം സഭാ സ്‌കൂള്‍ അങ്കണത്തിലും പ്രിയ നേതാവിനെ കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്.

ഇ അഹമ്മദിന്റെ വസതിയിലും മയ്യിത്ത് കാണാന്‍ നിരവധിപേരെത്തി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ബുധനാഴ്ച വൈകിട്ട് കരിപ്പൂരിലെത്തിച്ച മൃതദേഹം കൊണ്ടോട്ടി ഹജ്ജ് ഹൗസിലും കോഴിക്കോട്ടെ ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷമാണ് ജന്‍മനാടായ കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

അവസാന നിമിഷങ്ങള്‍

ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തവെയാണ് അഹമ്മദ് കുഴഞ്ഞുവീണത്. തുടര്‍ന്ന് തിടുക്കത്തില്‍ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നാടകീയ രംഗങ്ങള്‍

അര്‍ധരാത്രി മുതല്‍ നാടകീയ രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ ആരെയും അനുവദിച്ചില്ല. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളുമെത്തിയിട്ടും കാണിച്ചുകൊടുത്തില്ല.

മക്കളോടും ക്രൂരത

മക്കളും ബന്ധുക്കളുമെത്തി പിതാവിനെ കാണണമെന്ന് ആവശ്യമുന്നയിച്ചതോടെ ബഹളമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് മക്കള്‍ക്ക് പോലും അദ്ദേഹത്തെ അവസാനമായി കാണാനായത്.

മരണം നേരത്തെ സംഭവിച്ചു?

മക്കള്‍ കണ്ട ശേഷം പുറത്തുവന്നാണ് മരണ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം നേരത്തെ മരിച്ചുവെന്നും ബജറ്റ് സമ്മേളനം മുടങ്ങാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കളിച്ച നാടകമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചിരുന്നു.

ഡല്‍ഹിയില്‍ തുടങ്ങിയ അന്ത്യയാത്ര

ഡല്‍ഹിയിലെ ഒമ്പതാം നമ്പര്‍ തീന്‍മൂര്‍ത്തി മാര്‍ഗിലെ അഹമ്മദിന്റെ ഔദ്യോഗിക വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഔദ്യോഗിക ബഹുമതികളോടെ മടക്കം

ബുധനാഴ്ച വൈകീട്ട് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. ഡല്‍ഹിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് മകന്‍ റഈസ് നേതൃത്വം നല്‍കി. ഇന്ന് കണ്ണൂരില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. അഹമ്മദിനോടുള്ള ആദരസൂചകമായി ഖബറടക്കത്തോടനുബന്ധിച്ച് ഇന്ന് കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്.

English summary
Thousands of people attended the funeral of Former Union minister and Indian Union Muslim League (IUML) national President E Ahamed at Kannur city Juma Masjid on Thursday. E Ahamed was laid to rest with full state honours. A sea of humanity reached the Kannur corporation office and Deenul Islam Sabha School grounds to pay homage to the leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X