കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് താന്‍ പണം നല്‍കിയിട്ടില്ല.... മാണി സി കാപ്പന് പണം നല്‍കിയെന്ന് ദിനേഷ് മേനോന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുംബൈ വ്യവസായി ദിനേഷ് മേനോന്‍. താന്‍ കോടിയേരിക്കും മകനും പണം നല്‍കിയിട്ടില്ലെന്ന് ദിനേശ് മേനോന്‍ വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിയും മകനും പണം വാങ്ങിയെന്നായിരുന്നു ആരോപണം. അതേസമയം താന്‍ പണം നല്‍കിയത് മാണി സി കാപ്പനാണെന്നും ദിനേഷ് മേനോന്‍ വ്യക്തമാക്കി.

1

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട യോഗത്തിന് താന്‍ വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. ഇതിന് പുറമേ മറ്റൊരു ചര്‍ച്ചകളും അദ്ദേഹവുമായി ഉണ്ടായിട്ടില്ലെന്നും ദിനേഷ് മേനോന്‍ പറഞ്ഞു. അതേസമയം മൂന്നര കോടി രൂപ വിമാനത്താവളത്തിന്റെ ഓഹരികള്‍ നല്‍കാമെന്ന് പറഞ്ഞ് മാണി സി കാപ്പന്‍ വാങ്ങിയിരുന്നു. അതില്‍ 25 ലക്ഷം രൂപ തിരിച്ച് തന്നെന്നും ബാക്കി ചെക്ക് തന്നെങ്കിലും, അത് ബൗണ്‍സായെന്നും അദ്ദേഹം പറഞ്ഞു.

ചെക്ക് ബൗണ്‍സായതിന്റെ പേരില്‍ നാല് കേസും, ഇതിന് പുറമേ മറ്റൊരു വഞ്ചനാ കേസും മാണി സി കാപ്പനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ദിനേഷ് മേനോന്‍ പറഞ്ഞു. നേരത്തെ ഈ കേസില്‍ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടിരുന്നു. കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ മാണി സി കാപ്പന്‍ മൊഴി നല്‍കിയെന്നായിരുന്നു ഇതില്‍ ആരോപിച്ചിരുന്നത്.

അതേസമയം ദിനേഷ് മേനോന്‍ തന്നെ പറഞ്ഞതോടെ ഷിബു ബേബി ജോണിന്റെ ആരോപണങ്ങള്‍ ദുര്‍ബലമായിരിക്കുകയാണ്. താനറിയാത്ത വിഷയത്തെ കുറിച്ച് എന്ത് പ്രതികരിക്കാനാണ് ഉള്ളതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തനിക്ക് പണം തന്നിട്ടില്ലെന്ന് ദിനേഷ് മേനോന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്

English summary
mumbai industrialist dinesh menon says he has not given money to kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X