ഹരിത നേതാക്കള്‍ പിറകോട്ടില്ല; പരാതി പിന്‍വലിപ്പിക്കാൻ മുനവ്വറലി തങ്ങള്‍..., അതിന് കഴിയില്ലെങ്കില്‍ മുന്നോട്ട്
കോഴിക്കോട്: ഒന്നിനുപിറകെ ഒന്നായി മുസ്ലീം ലീഗിനെ പ്രതിസന്ധികള്‍ വേട്ടയാടുകയാണ്. പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ജലീലിന്റെ ആരോപണം, ചന്ദ്രിക വിവാദത്തില്‍ ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തത്, പികെ ഫിറോസിനെതിരെ ഇഡി കേസ്, ഒടുവില്‍ എംഎസ്എസ് സംസ്ഥാന പ്രസിഡന്റിനെതിരെ സ്വന്തം സംഘടനയിലെ വനിത നേതാക്കളുടെ ലൈംഗികാധിക്ഷേപ പരാതിയും.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ ഉയര്‍ന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതൃത്വം പരാതിക്കാര്ക്കൊപ്പമല്ലെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നു. ഒടുവില്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാാണ് ഇപ്പോള്‍. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്ക്കുന്ന 'ഹരിത' നേതാക്കള്‍ ലീഗിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് തുറന്നിട്ടിരിക്കുന്നത്.
വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ആണ് ലൈംഗിക അധിക്ഷേപം നടത്തിയത് എന്ന് എംഎസ്എഫ് വനിതാ നേതാക്കള്‍ പറയുന്നു. പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ആയിരുന്നു ഇവര്‍ ആദ്യം പരാതി ഉന്നയിച്ചത്. എന്നാല്‍ ആ പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് വനിത കമ്മീഷന് പരാതി നല്‍കിയത്. അതോടെ പ്രശ്നം ഒരു പൊതു വിഷയമായി ഉയരുകയും ചെയ്തു. ഇതിനെ എങ്ങനെ മറികടക്കുമെന്ന ആശയക്കുഴപ്പത്തിലാണ് മുസ്ലീം ലീഗ് നേതൃത്വം ഇപ്പോള്‍.

അച്ചടക്ക ലംഘനത്തിന്റെ വാള് വീശിയായിരുന്നു മുസ്ലീം ലീഗ് നേതൃത്വം ആദ്യം രംഗത്ത് വന്നത്. ഹരിത നേതാക്കള്‍ വനിത കമ്മീഷന് പരാതി നല്‍കിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ പ്രശ്നം വീണ്ടും വഷളാവുകയായിരുന്നു. പൊതുസമൂഹത്തിന് മുന്നിലും മുസ്ലീം ലീഗ് അവഹേളിക്കപ്പെടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഇതോടെ, പരാതി നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ വേണ്ടെന്ന നിലപാടിലേക്ക് ലീഗ് നേതൃത്വം എത്തുകയും ചെയ്തു.

ഏറ്റവും ഒടുവില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരാളെ പ്രശ്നപരിഹാരത്തിന് നിയോഗിച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറില ശിഹാബ് തങ്ങള്‍ ആണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍, വനിതാ കമ്മീഷന് നല്കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, ഏകപക്ഷീയമായി പരാതി പിന്‍വലിക്കാന്‍ ആവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വനിത പ്രവര്‍ത്തകര്‍.

പ്രശ്നം പരിഹരിക്കാന്‍ രണ്ട് ദിവസത്തെ സമയം ആണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം ചൊരിഞ്ഞ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് ഹരിത നേതാക്കളുടെ നിലപാട്. രണ്ട് ദിവസത്തിനുള്ളില്‍ മുസ്ലീം ലീഗ് നേതൃത്വം ഈ വിഷയത്തില്‍ എന്ന് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. പികെ നവാസിനെ തള്ളിപ്പറഞ്ഞുകൊണ്ട് നടപടിയെടുത്താല്‍ അത് സംഘടനയ്ക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ തന്നെ ഒരു വിഭാഗത്തിന്റെ നിലപാട്.

ഹരിത നേതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി എന്നതും മുസ്ലീം ലീഗിനെ അങ്കലാപ്പിലാക്കുന്നുണ്ട്. വനിതാ കമ്മീഷന് കിട്ടിയത് പരാതി, കമ്മീഷന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മലപ്പുറത്ത് എത്തുകയും ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയില് നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നജ്മ എന്ത് നിലപാടാണ് പോലീസിനോട് സ്വീകരിച്ചത് എന്ന് വ്യക്തമല്ല. നജ്മ പരാതിയില്‍ ഉറച്ചുനിന്നു എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ മറ്റ് ഹരിത നേതാക്കളില്‍ നിന്നുകൂടി പോലീസ് മൊഴിയെടുക്കും.

2021 ജൂണ്‍ 22 ന് ആയിരുന്നു പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്. എംഎസ്എഫിന്റെ സംസ്ഥാന സമിതി യോഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. ഹരിത നേതാക്കളെ വേശ്യകളുമായി താരതമ്യപ്പെടുത്തിയും പികെ നവാസ് ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഹരിത പ്രവര്‍ത്തകരെ ലൈംഗിക ചുവയോടെ ചിത്രീകരിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. ഹരിതയിലെ പത്ത് നേതാക്കള്‍ ആയിരുന്നു സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്.

വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണുമെന്ന് പറഞ്ഞുകൊണ്ടാണ് ഹരിതയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യവേ പികെ നവാസ് വനിതാ നേതാക്കളോട് അഭിപ്രായം ആരാഞ്ഞത് എന്നാണ് പറയുന്നത്. ഹരിതയിലെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവര്‍ ആണ്, അവര്‍ വിവാഹം കഴിച്ചാല്‍ തന്നെ കുട്ടികളുണ്ടാകാന്‍ സമ്മതിക്കാത്തവരാണ്, പാര്‍ട്ടിയില്‍ ഇവര്‍ പ്രത്യേകതരം ഫെമിനിസം വളര്‍ത്തുകയാണ് എന്നിങ്ങനെയൊക്കെ ആയിരുന്നു വനിത നേതാക്കള്‍ക്ക് നേര്‍ക്കുള്ള അധിക്ഷേപങ്ങള്‍. സമാനമായ രീതിയില്‍ ആണ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി അബ്ദുള്‍ വഹാബൂം പ്രതികരണങ്ങള്‍ നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനും പിഴവ് പറ്റിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഗൗരവതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും താത്കാലിക നടപടികള്‍ പോലും സ്വീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഇതോടെ ആയിരുന്നു ഹരിത പ്രവര്‍ത്തകര്‍ സംസ്ഥാന വനിതാ കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തിയത്. വനിത പ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗികാധിക്ഷേപനം നടത്തി എന്ന പരാതി ഉയര്‍ന്നിട്ടും എന്തുകൊണ്ട് നേതൃത്വം അത് ഗൗരവത്തില്‍ എടുത്തില്ല എന്ന ചോദ്യവും പാര്‍ട്ടിയ്ക്കുള്ളില്‍ ഉയരുന്നുണ്ട്.

പിഎംഎ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിത നേതാക്കളെ കൂടുതല്‍ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു എന്നും പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗം വിലയിരുത്തുന്നു. ഈ വിഷയത്തില്‍ പലതവണ ഒറ്റയ്ക്കും കൂട്ടായും പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നാണ് സലാമിന്റെ അവകാശവാദം. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എംഎസ്എഫിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയും എംഎസ്എഫ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത് ഈ വിഷയത്തെ കുറിച്ച് മാത്രം ഒരു ദിവസം ചര്‍ച്ച ചെയ്തിരുന്നു എന്നും സലാം പറയുന്നു. ഈ വിഷയത്തില്‍ എംഎസ്എഫ് ദേശീയ ഭാരവാഹികള്‍ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications