Get Updates
Get notified of breaking news, exclusive insights, and must-see stories!

മുണ്ടത്തിക്കോട് ദുരന്തം; മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി

തൃശ്ശൂർ :മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി. തൃശൂർ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരൻ സഹായധന വിതരണം നിർവഹിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവുമാണ് എം എ യൂസഫലി പ്രഖ്യാപിച്ചത്‌. ദുരിത ബാധിതർക്കായി ഇടപെട്ട ലുലു ഗ്രൂപ്പിന്റെയും ചെയർമാൻ യുസഫലിയുടെയും ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി നന്ദി പ്രകാശിപ്പിച്ചു.

yus2

വെടിക്കെട്ട് നിർത്തലാക്കുന്ന തീരുമാനം സർക്കാരിന്റെ നയമല്ലന്നെന്നും ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടെ നിർത്തുന്നതാണ് സർക്കാർ നയമെന്നും മന്ത്രി വ്യെക്തമാക്കി. ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ രാജൻ പല്ലൻ, തൃശ്ശൂർ എ.ഡി.എം ആർ. മനോജ് , ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, സി.എം.ഡി. സെക്രട്ടറി ഇ.എ.ഹാരീസ്, മീഡിയ ഹെഡ് എൻ.ബി സ്വരാജ് തുടങ്ങിയവർ പ്രസംഗിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+