കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോറ്റുപോയവരെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ഫുൾ A+ നേടിയവരെ അപരവത്കരിക്കുന്നു'- കുറിപ്പ്

Google Oneindia Malayalam News

പത്താംക്ലാസ് പരീക്ഷ ഫലം പുറത്ത് വന്നതിന് ശേഷം പരാജിതരായവരെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ഫുൾ A+ നേടി ഉന്നതവിജയം കരസ്ഥമാക്കിയവരെ അപരവത്കരിക്കുന്ന ഒരു കാഴ്ച സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ടെന്ന വിമര്‍ശനവുമായി വിദ്യാര്‍ത്ഥി.തോറ്റവരെ ചേർത്തു പിടിക്കണമെന്നും വിജയവഴിയിലേക്ക് അവർക്ക് പ്രചോദനം നൽകണമെന്നുള്ളതും അവിതർക്കിതമാണ്.
എന്നാൽ കഠിനപ്രയത്നത്തിലൂടെ ഉന്നതവിജയം കരസ്ഥമാക്കിയവരുടെ മാറ്റ് കുറക്കുന്ന തരത്തിലുള്ള പ്രചാരണത്തിലൂടെയല്ല ഇത് സാദ്ധ്യമാക്കേണ്ടതെന്നാണ് മുനീർ ജി വി കെ എന്ന വിദ്യാർഥി ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പരീക്ഷ ഫലം പുറത്ത് വന്നതിന് ശേഷം

പരീക്ഷ ഫലം പുറത്ത് വന്നതിന് ശേഷം

പത്താംക്ലാസ് പരീക്ഷ ഫലം പുറത്ത് വന്നതിന് ശേഷം പരാജിതരായവരെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ഫുൾ A+ നേടി ഉന്നതവിജയം കരസ്ഥമാക്കിയവരെ അപരവത്കരിക്കുന്ന ഒരു കാഴ്ച സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ടെന്ന വിമര്‍ശനവുമായി വിദ്യാര്‍ത്ഥി.തോറ്റവരെ ചേർത്തു പിടിക്കണമെന്നും വിജയവഴിയിലേക്ക് അവർക്ക് പ്രചോദനം നൽകണമെന്നുള്ളതും അവിതർക്കിതമാണ്.
എന്നാൽ കഠിനപ്രയത്നത്തിലൂടെ ഉന്നതവിജയം കരസ്ഥമാക്കിയവരുടെ മാറ്റ് കുറക്കുന്ന തരത്തിലുള്ള പ്രചാരണത്തിലൂടെയല്ല ഇത് സാദ്ധ്യമാക്കേണ്ടതെന്നാണ് മുനീർ ജി വി കെ എന്ന വിദ്യാർഥി ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കഠിനപ്രയത്നത്തിലൂടെ

കഠിനപ്രയത്നത്തിലൂടെ

എന്നാൽ കഠിനപ്രയത്നത്തിലൂടെ ഉന്നതവിജയം കരസ്ഥമാക്കിയവരുടെ മാറ്റ് കുറക്കുന്ന തരത്തിലുള്ള പ്രചാരണത്തിലൂടെയല്ല ഇത് സാദ്ധ്യമാക്കേണ്ടത്. A+കാർ കേവലം പുസ്തകപ്പുഴുകൾ മാത്രമാണെന്നും സാമൂഹത്തിന്റെ ചലനങ്ങളും സ്വന്തം ചുറ്റുപാടുകളും വീക്ഷിക്കാത്തവരുമാണെന്നാണ് പലരുടെയും ആക്ഷേപം. യാഥാർഥ്യത്തിൽ നിന്നും ഇതെത്ര മാത്രം വിദൂരത്താണ് എന്ന് അത്തരം വിദ്യാർഥികളുമായി അടുത്ത ബന്ധം പുലർത്തുന്നവർക്കറിയാം. A+കാരും സാധാരണമനുഷ്യരാണ് ഭായീ.

ഫുൾ A+സുകാരന്

ഫുൾ A+സുകാരന്

റിസൽറ്റിന് ശേഷം വാട്സാപ്പിൽ ഇടതടവില്ലാതെ ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റിൽ ഫുൾ A+സുകാരന് അഡ്മിഷനെടുക്കാനായി പോയ അനുഭവം പങ്കുവെക്കുന്നുണ്ട് ഒരു രക്ഷിതാവ്. ഫുൾ A+ന്റെ കാര്യം അഭിമാനത്തോടെ പറഞ്ഞപ്പോൾ പ്രിൻസിപ്പാൾ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ ലോകനേതാക്കളുടെ പേരുകൾ ആ വിദ്യാർഥിയോട് ചോദിച്ചത്രെ. ശേഷം ഒന്ന് കുത്തിയിരുന്ന് പഠിച്ചാൽ ആർക്കും അത് നേടാനാവും എന്നൊരു ഡയലോഗും ടിയാൻ പാസാക്കി.

കഠിനപരിശ്രമം

കഠിനപരിശ്രമം

ലോകനേതാക്കളുടെ പേരുകളും അങ്ങനെ പഠിക്കാവുന്നതെയുള്ളൂ എന്ന കാര്യത്തിൽ ടിയാൻ അജ്ഞനായിരിക്കും. ഒരു വിദ്യാർഥിയുടെ ഒരു വർഷം നീണ്ട കഠിനപരിശ്രമമാണ് താൻ ചെറുതാക്കി കണ്ടതെന്ന ബോധ്യം ഇത്തരക്കാർക്ക് എപ്പോഴാണാവോ വരിക. ഒടുക്കം A+സുകാർക്ക് പഠനമല്ലാതെ മറ്റൊന്നും പിടിത്തമില്ല എന്നൊരു ക്ലീഷേ ഡയലോഗും മൂപ്പർ പാസാക്കാൻ മറന്നില്ല പോലും! ഇതിലും രസം രക്ഷിതാവ് ഇതൊക്കെ പ്രിൻസിപ്പാളിന്റെ മഹത്വമായാണ് കണ്ടതും വൈറലാക്കിയതുമെന്നതാണ്.

തോറ്റവനെ മാത്രമേ വിളിച്ചെന്ന്

തോറ്റവനെ മാത്രമേ വിളിച്ചെന്ന്


തോറ്റവനെ മാത്രമേ വിളിച്ചെന്ന് പറഞ്ഞ് ശ്രദ്ധേയനായ പ്രധാനകാദ്ധ്യാപകന്റെ പോസ്റ്റും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. വരികൾക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ ആ പോസ്റ്റിനുള്ളിൽ അസ്വീകാര്യമായ പലതും അന്തർലീനമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. അക്ഷരം പോലുമറിയാത്ത വിദ്യാർഥികളെ SSLC പരീക്ഷ അടുത്തപ്പോൾ ചേർത്ത് പിടിച്ച അധ്യാപകരുടെ മഹാമനസ്കതയെ വാഴ്ത്തുമ്പോൾ എന്തേ എട്ടിലും ഒന്‍പതിലുമൊന്നും ചേർത്ത് പിടിക്കാൻ മറന്നു പോയത് എന്നാരും ചോദിക്കുന്നില്ല.

100% വിജയം

100% വിജയം

എങ്കിലെപ്പോഴേ അവരൊക്കെ അക്ഷരം പഠിച്ചിട്ടുണ്ടാവുമായിരുന്നു! അവിടെയൊന്നും 100% വിജയം എന്ന ടാർഗറ്റ് ഇല്ലല്ലോ അല്ലേ സാറേ. അപ്പോൾ അത്രയൊക്കെ ചേർത്ത് പിടിച്ചാൽ മതിയാവും. ഇതിനൊക്കെ ഏത് കാലത്താണ് ഒരു മാറ്റമുണ്ടാവുക. പരീക്ഷക്ക് വേണ്ടിയുള്ള ഈ സർക്കസ് ആണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ വലിയ ന്യൂനതകളിലൊന്ന്.

 ആലപ്പുഴയില്‍ ഇന്ന് 15 കൊറോണ കേസുകള്‍, ഒരാള്‍ക്ക് സമ്പര്‍ക്കം വഴി, ജില്ലയില്‍ 206 രോഗികള്‍ ആലപ്പുഴയില്‍ ഇന്ന് 15 കൊറോണ കേസുകള്‍, ഒരാള്‍ക്ക് സമ്പര്‍ക്കം വഴി, ജില്ലയില്‍ 206 രോഗികള്‍

English summary
muneer gv fb post about sslc result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X