കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി മംഗല്യ നിധി തുടങ്ങി ജനപ്രതിനിധി

  • By Meera Balan
Google Oneindia Malayalam News

ആറ്റിങ്ങല്‍: ജനപ്രതിനിധികളെപ്പറ്റി മിക്കവാറും വിവാദപരമായ വാര്‍ത്തകള്‍, അഴിമതി ആരോപണങ്ങള്‍ എന്നിവയില്‍ ഇടം നേടുന്നതാണ് നമ്മള്‍ കണ്ടു വരുന്നത്. എന്നാല്‍ ഒരല്‍പ്പം മാറി ഒരു നല്ല വാര്‍ത്ത വായിക്കാം. ഈ വാര്‍ത്തയി്‌ലെ താരം അത്ര പ്രശസ്തനായ ഒരു ജനപ്രതിനിധിയൊന്നുമല്ല എന്നാലും ഇദ്ദേഹം ചെയ്ത പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും മാതൃകയാക്കുവന്നതാണ്.

ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷനുമായ അവനവഞ്ചേരി രാജുവാണ് പുതിയൊരു ചുവടുവെപ്പിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായിത്. സ്വന്തം ഓണറേറിയത്തില്‍ നിന്നുള്ള തുക സര്‍ക്കാര്‍ വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് മംഗല്യനിധിയായി ഏര്‍പ്പെടുത്തിയാണ്.

Avanavancherry Raju

അവനവഞ്ചേരി പരവൂര്‍ക്കോണം ഗവ എല്‍പിഎസിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ജനപ്രതിനിധിയുടെ സഹായം ലഭിച്ചത്. കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി ഓരോരുത്തരുടേയും പേരില്‍ 200 രൂപ വീതം നിക്ഷേപിയ്ക്കുകയാണ് രാജു. സ്‌കൂളിലെ ഭൂരിക്ഷം വിദ്യാര്‍ഥികളും പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ്.

ഓരോ മാസവും ഇവരുടെ അക്കൗണ്ടില്‍ 200 രൂപ വീതം നിക്ഷേപിയ്ക്കും. നിക്ഷേപിയ്ക്കുന്ന തുക പതിനെട്ട് വയസാകുമ്പോള്‍ കുട്ടികള്‍ക്ക് പിന്‍വലിയ്ക്കാം. മംഗല്യനിധിയുടെ പാസ്ബുക്കുകളുടെ വിതരണവും അവനവഞ്ചേരി രാജു നിര്‍വഹിച്ചു.

English summary
Attingal Municipality Councilor Raju starts Mangalya Nidhi account for Students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X