മൂന്നാറില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
മൂന്നാർ: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. തമിഴ്നാട് നാഗർ കോവിലിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. കേരള - തമിഴ്നാട് അതിർത്തി പ്രദേശമായ എക്കോ പോയിന്റിലാണ് അപകടം.
മൂന്ന് ജീവനക്കാരും 37 വിദ്യാർത്ഥികളുമടക്കം നാല്പത് പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. വാഹനം വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമെന്നാണ് വിവരം. നിയന്ത്രണവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച വരെ തിരിച്ചറിഞ്ഞിട്ടില്ല.













Click it and Unblock the Notifications