കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിച്ചത് കള്ളന്റെ കുരിശ്!പിണറായിക്കിട്ട് കൊട്ടി കാനം!ഗൂഢാലോചന തെളിയിക്കാന്‍ വെല്ലുവളിച്ച് മന്ത്രി!

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നു. ഇതിനെ ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ടെന്നും കാനം വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കി കൈയ്യേറ്റം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട വാക് പോര് അവസാനിക്കുന്നില്ല. കുരിശ് പൊളിച്ചതിനെ ന്യായീകരിച്ച് സിപിഐ വീണ്ടും രംഗത്ത്. കുരിശ് പൊളിച്ചതില്‍ ഗൂഢാലോചന ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു സിപിഐ രംഗത്തെത്തിയിരിക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്ന് കാനം പറഞ്ഞു. അതേസമയം പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതിലെ ഗൂഢാലോചന തെളിയിക്കാന്‍ പിണറായിയെ വെല്ലുവിളിക്കുകയാണ് ചന്ദ്രശേഖരന്‍.

 ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ട

ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ട

മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നു. ഇതിനെ ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ടെന്നും കാനം വ്യക്തമാക്കി.

 പൊളിച്ച ദിവസം കണ്ടില്ല

പൊളിച്ച ദിവസം കണ്ടില്ല

കൈയ്യേറ്റത്തിന്റെ കുരിശ് ഉപയോഗിച്ചാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ പലരും ശ്രമിക്കുന്നതെന്നാണ് കാനം പറയുന്നത്. കുരിശ് പൊളിച്ച ദിവസം ഇതിനെ ആരും ന്യായീകരിച്ചില്ലെന്നും കാനം വ്യക്തമാക്കുന്നു. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

 ആര്‍എസ്എസിനെ സഹായിക്കാന്‍

ആര്‍എസ്എസിനെ സഹായിക്കാന്‍

പള്ളി പൊളിച്ചതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ബിനോയ് വിശ്വവും രംഗത്തെത്തി. ഭ്രാന്ത് പിടിച്ച ആര്‍ത്തിപ്പണ്ടാരങ്ങള്‍ കുരിശിനെ കൈയ്യേറ്റത്തിന്റെ ഭാഗമായി മാറ്റിയെന്ന് ബിനോയ് വിശ്വം പറയുന്നു. കുരിശ് പൊളിച്ചത് ബാബറി മസ്ജിദ് തകര്‍ത്തതു പോലെയാണെന്ന് പറയുന്നവര്‍ ബിജെപിയെയും ആര്‍ എസ്എസിനെയും സഹായിക്കുകയാണെന്നും അദ്ദേഹം.

 വകുപ്പ് കൈയ്യിലില്ല

വകുപ്പ് കൈയ്യിലില്ല

അതേസമയം കുരിശ് പൊളിച്ചതില്‍ ഗൂഢാലോചന ആരോപിച്ച മുഖ്യമന്ത്രിയെ അത് തെളിയിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി ചന്ദ്രശേഖരന്‍ രംഗത്തെത്തി. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് തന്റെ പക്കലില്ലെന്നും മന്ത്രി പറഞ്ഞു.

 എതിര്‍പ്പ് പരസ്യമാക്കി

എതിര്‍പ്പ് പരസ്യമാക്കി

കുരിശ് അന്വേഷിച്ച് നടക്കലല്ല കൈയ്യേറ്റം ഒഴിപ്പിക്കലാണ് സര്‍ക്കാരിന്റെ പണിയെന്നും മന്ത്രി വ്യക്തമാക്കി. ഇതാദ്യമായിട്ടല്ല മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി രംഗത്തെത്തുന്നത്. പാപ്പാത്തി ചോലയിലെ കുരിശ് പൊളിച്ച നടപടിയെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചപ്പോള്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

 തുടക്കം മുതല്‍ എതിര്‍പ്പ്

തുടക്കം മുതല്‍ എതിര്‍പ്പ്

സിപിഎമ്മിന്റെ മേഖലതല യോഗത്തിലാണ് കുരിശ് നീക്കിയ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി പിണറായി രംഗത്തെത്തിയത്. തുടക്കത്തില്‍ തന്നെ പിണറായിക്ക് കുരിശ് പൊളിച്ചതില്‍ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. കുരിശ് പൊളിച്ച ഉദ്യോഗസ്ഥരെ പിണറായി ശാസിക്കുകയും ചെയ്തിരുന്നു.

English summary
munnar cross issue cpi against chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X