കാഴ്ചക്ക് കൗതുകമൊരുക്കി മൂന്നാറില്‍ ഡിറ്റിപിസിയുടെ പുഷ്പമേള
മൂന്നാര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും മൂന്നാര്‍ പോപ്പി ഗാര്‍ഡന്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാര്‍ പുഷ്്പമേള ശ്രദ്ധേയമാകുന്നു. പുഷ്പങ്ങളുടെ വര്‍ണ്ണ കലവറയൊരുക്കി മേള പുരോഗമിക്കുമ്പോള്‍ ഇക്കുറി സഞ്ചാരികളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പൂക്കള്ക്കാണ്ട് തീര്‍ത്തിരിക്കുന്ന ശില്പങ്ങള്തന്നെയാണ് മേളയുടെ പ്രത്യേകത.
മയില്‍,ഭീമന് പാണ്ടേ,ചിത്രശലഭം, വലിയ ആര്‍ച്ചുകള്‍ തുടങ്ങി നിരവധി ശില്പങ്ങള് പൂക്കളുടെ നിറവസന്തങ്ങളാല് ഇവിടെ ഒരുക്കിയിരിക്കുന്നു.പുഴയുടെ തീരത്ത് ഇളംകാറ്റേറ്റ് പുഷ്പ ലോകത്തിലൂടെ സഞ്ചരിക്കാന്‍ പ്രത്യേക ബോട്ടിംഗ് സജ്ജീകരണങ്ങളും ഡി റ്റി പി സി യുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഒരുക്കിയിട്ടുണ്ട്.പതിനായിരം സ്വകയര്‍ഫീറ്റില്‍ പഴയമൂന്നാറില്‍ ഒരുക്കിയിരിക്കുന്ന രണ്ട് വലിയ ഗ്രൗണ്ടുകളിലായാണ് പുഷ്പമേള നടക്കുന്നത്.

സാഹസിക റിവര്‍ക്രോസിങ്ങും കുട്ടികളുടെ പാര്‍ക്കും മൂന്നാര്‍ പുഷ്പ്പമേളയെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്.റോസ്, ജെറാനിയം,ആന്തൂറിയം, ജമന്തി,ലില്ലിയം തുടങ്ങിയ പൂക്കളാണ് മേളയിലെ രാജകീയ പുഷ്പങ്ങള്‍.മുതിര്‍വര്‍ക്ക് 40 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ.ഡി റ്റി പി സി സെക്രട്ടറി ജയന്, പോപ്പി ഗാര്‍ഡന്‍സ് മൂന്നാറിന്റെ പ്രതിനിധി ബിജു തുടങ്ങിയവരാണ് പുഷ്പമേളക്ക് നേതൃത്വം നല്‍കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications