നിലപാടില്‍ പിന്നോട്ടില്ലാതെ മുഖ്യന്‍,ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കും;തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന്

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സിപിഎം-സിപിഐ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. വെള്ളിയാഴ്ച നടന്ന ഇടതുമുന്നണി യോഗത്തിലും മൂന്നാര്‍ വിഷയത്തില്‍ രമ്യയിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന. മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായെന്നും, നടപടിക്രമം പാലിക്കാതെയാണ് കുരിശ് പൊളിച്ചതുമെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനിന്നു.

എന്നാല്‍ മൂന്നാറിലെ റവന്യൂ സംഘത്തിന്റെ നടപടിയെ ന്യായീകരിച്ചാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തില്‍ സംസാരിച്ചത്. അതേസമയം മൂന്നാറില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാകാതെ കയ്യേറ്റമൊഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദനും അഭിപ്രായപ്പെട്ടു. പക്ഷേ, മൂന്നാറില്‍ റവന്യൂ സംഘം നടപടിക്രമം പാലിച്ചില്ലെന്ന നിലപാടില്‍ പിണറായി വിജയന്‍ ഉറച്ചുനിന്നു.

pinarayi

മൂന്നാര്‍ വിഷയങ്ങളെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്നാറില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനും, അതുവരെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാനുമാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.

English summary
ldf meeting, Munnar evacuation activities will be stop.
Please Wait while comments are loading...