മൂന്നാര്‍ പഞ്ചായത്തിന്റെ വിവാദ കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുട സ്റ്റേ
കൊച്ചി: നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ പഞ്ചായത്ത് നടത്തിവന്ന ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഇനി ഒരു ഉത്തരുവുണ്ടാകുന്നത് വരെ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
പാര്‍ക്കിങ് ആവശ്യത്തിന് വേണ്ടി മൂന്നാര്‍ പഞ്ചായത്തിന് കണ്ണന് ദേവന് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ പാട്ടത്തിനെടുത്ത സ്ഥലമാണ് ഇത്. തോട്ട നിയമ പരിധിയില്‍ വരുന്ന ഈ ഭൂമിയില്‍ നിര്‍മാണം നടത്താന്‍ അനുമതിയില്ലെന്നുള്ള കാര്യമാണ് ഔസേപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എം ഐ ഔസേപ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറും ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കെട്ടിടം പണിയാന്‍ പഞ്ചായത്തിന് അവിടെ ആരാണ് അനുമതി കൊടുത്തതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. സര്‍ക്കാറിന്റെ ഹര്‍ജിയും ഓസേപ്പ് നല്കിയ ഹര്‍ജിയും ഇനി ഒരുമിച്ചാണ് പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടറും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications