മൂന്നാര്‍ സമരത്തിനിടെ യുവതിയുടെ ആത്മഹത്യാശ്രമം
മൂന്നാര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തില്‍ ആത്മഹത്യാശ്രമം. സമരം ശക്തമായതോടെയാണ് ഒരു സ്ത്രീ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മാങ്കുളത്തിനു സമീപം സൗത്ത് ലക്ഷ്മി എസ്റ്റേറ്റിലാണ് തൊഴിലാളി അത്മഹത്യാശ്രമം നടത്തിയത്.
കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ തടഞ്ഞതു കൊണ്ട് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീകള്‍ ഉടന്‍ തന്നെ തടഞ്ഞു നിര്‍ത്തി ദേഹത്ത് വെള്ളം ഒഴിക്കുകയായിരുന്നു. സമുദ്രക്കനി എന്ന തൊഴിലാളിയാണ് മണ്ണെണ്ണ ഒഴിച്ചത്.

പിഎല്‍സി ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാറില്‍ ഐക്യ ട്രേഡ് യൂണിയനും പെമ്പിളൈ ഒരുമൈയും സമരം ശക്തമാക്കിയിരുന്നു. റോഡ് ഉപരോധിച്ച് ദേശീയ പാതയില്‍ കഞ്ഞിവെക്കുകയും ചെയ്തു. മൂന്നാറിലെ 15 കേന്ദ്രങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്.
ഇതോടെ മൂന്നാറില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് കാണാന്‍ കഴിയുന്നത്. റോഡ് ഉപരോധത്തില്‍ നിന്നും അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ സമരപ്പന്തലില്‍ തന്നെയാണ് കഴിയുന്നത്. രാപ്പകല്‍ നിരാഹാര സമരമാണ് നടക്കുന്നത്.












Click it and Unblock the Notifications