മൂന്നാറില്‍ സിപിഎം നാടകം?ഭൂമി കൈയ്യേറ്റക്കാരില്‍ പാര്‍ട്ടിയും എംഎല്‍എയും! വെളിപ്പെടുത്തല്‍!!
ദേവികുളം സബ്കളക്ടര്‍ക്കെതിരെ സമരം നയിക്കുന്ന എസ് രാജേന്ദ്രന്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് നില കൊള്ളുന്നതെന്ന് മുന്നാര്‍ ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന കെ സുരേഷ് കുമാര്‍ പറയുന്നു.
ഇടുക്കി: നീണ്ട ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. കൈയ്യേറ്റം ഒഴുപ്പിക്കുന്നതില്‍ ശക്തമായ നടപടിയുമായി സബ്കളക്ടര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ കളക്ടര്‍ക്കെതിരെ പ്രതിഷേധം നടക്കുകയാണ്.
എന്നാല്‍ മൂന്നാറില്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ നടത്തുന്നത് നാടകമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ദേവികുളം സബ്കളക്ടര്‍ക്കെതിരെ സമരം നയിക്കുന്ന എസ് രാജേന്ദ്രന്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് നില കൊള്ളുന്നതെന്ന് മുന്നാര്‍ ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന കെ സുരേഷ് കുമാര്‍ പറയുന്നു. മലയാള മനോരമായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാര്‍ പൊളിക്കലിന്റെ കാലത്തും എംഎല്‍എയില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായതായി സുരേഷ് കുമാര്‍ പറയുന്നു.

ശുപാര്‍ശയുമായി വന്നു
എക്കാലത്തും കൈയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് എംഎല്‍എ ശ്രമിച്ചിരുന്നതെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. പൊളിക്കലിന്റെ കാലത്ത് കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുമ്പ് ശുപാര്‍ശയുമായി എംഎല്‍എ വന്നിരുന്നതായി സുരേഷ് കുമാര്‍ കുമാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാധ്യമങ്ങളോട് പറയാനാണ് അദ്ദേഹം പറഞ്ഞതെന്നും സുരേഷ്.

പാര്‍ട്ടി ഗ്രാമം 10 ഏക്കര്‍ ഭൂമി
മൂന്നാറില്‍ എംഎല്‍എ രാജേന്ദ്രന്‍ അടക്കമുള്‌ലവര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ആരോപമം ഉണ്ട്. ഭരണകക്ഷിയില്‍പ്പെട്ട നേതാക്കള്‍ മൂന്നാര്‍ ടൗണില്‍ പത്ത് ഏക്കര്‍ ഭൂമി കൈയ്യേറിയാണ് പാര്‍ട്ടി ഗ്രാമം ആക്കിയതെന്നും വ്യക്തമായിട്ടുണ്ടെന്നാണ് വിവരങ്ങള്‍. പരിശോധനയ്‌ക്കെത്തുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുകയാണെന്നും ആക്ഷേപമുണ്ട്.

മുട്ടു മടക്കരുത്
അതേസമയം കൈയ്യേറ്റക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്ക് തുരങ്കം നില്‍ക്കുന്നത് സ്ഥലത്തെ ജമ്പരതിനിധികളാണെന്ന് സുരേഷ് കുമാര്‍ പറയുന്നു. രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുതെന്നും അദ്ദേഹം പറയുന്നു.

സബ്കളക്ടറെ പിന്തുണച്ച് സിപിഐ
മൂന്നാര്‍ കൈയ്യേറ്റ വിഷയത്തില്‍ സിപിഐയും സിപിഎമ്മും കൊമ്പു കോര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. സബ്കലക്ടറെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐ മന്ത്രിയായ ഇ ചന്ദ്രശേഖരന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ് സിപിഎം. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നത് ഉദ്യോഗസ്ഥരുടെ കടമയാണെന്ന് മന്ത്രി വ്യക്തമാക്കി.

കളക്ടര്‍ പറയുന്നത്
മൂന്നാറിലും സമീപ വില്ലേജുകളിലും വീടു നിര്‍മ്മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന്റെ പേരിലാണ് സബ്കളക്ടര്‍ വി ശ്രീറാമിനെതിരെ പരസ്യമായി രംഗത്തെത്താന്‍ തീരുമാനിച്ചത്. അതേസമയം സാധാരണക്കാര്‍ക്ക് വീടുനിര്‍മ്മിക്കുന്നതിനു റവന്യൂ വകുപ്പ് തടസം നില്‍ക്കുന്നുവെന്ന പ്രചാരണം പൂര്‍ണായി ശരിയല്ലെന്നും സബ്കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications