മൂന്നാര്‍ വീണ്ടും ചര്‍ച്ചയാകുന്നു!! അനധികൃത കെട്ടിടങ്ങള്‍ക്ക് പിടി വീണു!! പൊളിച്ച് നീക്കണം!!
ഇപ്പോള്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പണ്ി അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ ഉപസമിതിയുടേതാണ് നിര്‍ദേശം.
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ വീണ്ടും കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കി. ഇപ്പോള്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പണ്ി അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ ഉപസമിതിയുടേതാണ് നിര്‍ദേശം.
മൂന്നാറിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച സമിതി നിയമസഭയില്‍ ഒന്നാമത്തെ റിപ്പോര്‍ട്ട്് നല്‍കി.

പണി നിര്‍ത്തി വയ്ക്കണം
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ പണി നിര്‍ത്തി വയ്ക്കാനും ഉപസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവദനീയമല്ലാത്ത ഉയരത്തിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മ്മാണവും അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാര്‍ഷിക ആവശ്യത്തിന് മാത്രം
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയ പട്ടയ ഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. അങ്ങനെയല്ലാത്ത ഭൂമി അടിയന്തരമായി തിരിച്ചു പിടിക്കാനും നിര്‍ദേശം ഉണ്ട്.

കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണം
മൂന്നാറിനു പ്രത്യകമായി പരിസ്ഥിതി പരിപാലന വികസന അഥോറിട്ടി രൂപീകരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഅറു മാസത്തിനുള്ളില്‍ രൂപീകരിക്കണമെന്നാണ് നിര്‍ദേശം. അതുവരെ കെട്ടിടങ്ങളുടെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റവന്യൂ വകുപ്പിന് ചുമതല
മൂന്നാറിന് ബാധകമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശ രേഖയുണ്ടാക്കണം. റവന്യൂ വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ നടപടികളെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.












Click it and Unblock the Notifications