കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിച്ചത് സിപിഎമ്മും സിപിഐയും;വെളിപ്പെടുത്തലുമായി സുരേഷ്‌കുമാര്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയത് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടെന്ന് സുരേഷ് കുമാര്‍ ഐഎസ്. വിഎസിന് മേല്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. സമ്മര്‍ദ്ദം ഏറിയപ്പോള്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വിഎസ് നേരിട്ട് പറഞ്ഞെന്ന് സുരേഷ്‌കുമാര്‍ വെളിപ്പെടുത്തി.

മൂന്നാറിലെ കയ്യേറ്റക്കാര്‍ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമാണ്. സിപിഐയുടെ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പാണ് മൂന്നാര്‍ ഓപ്പറേഷനെ തകര്‍ത്തതെന്നും സുരേഷ് കുമാര്‍ ആരോപിച്ചു. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സുരേഷ്‌കുമാര്‍ ഇന്ന് സ്വയം വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെയും സിപിഐയെയും വെട്ടിലാക്കി സുരേഷ്‌കുമാറിന്റെ ആരോപണങ്ങള്‍.

Read More: പോലീസ് മാപ്പ് പറഞ്ഞ് തടിയൂരി; മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ജില്ലാ ജഡ്ജി

Suresh kumar IAS

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന് അവസാനിപ്പിക്കാന്‍ വിഎസിനെതിരെ രംഗത്ത് വന്നത് സിപിഐ ആണ്. ഒടുവില്‍ സിപിഐയുമായി ധാരണയിലെത്തിയെന്ന് വിഎസ് തുറന്ന് പറഞ്ഞു. മുന്നണിയിലെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മൂന്നോര്‍ ഓപ്പറേഷന്‍ അവസാനിപ്പിച്ചതെന്നും ഓപ്പറേഷന്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സുരേഷ്‌കുമാര്‍ തുറന്നടിച്ചു.

പികെ വാസുദേവന്‍ നായരുടെ പേരില്‍ സിപിഐ വ്യാജ പട്ടയം ഉണ്ടാക്കി. സിപിഐ ഓഫീസ് അഞ്ച് നില റിസോര്‍ട്ടാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. മൂന്നാര്‍ ഓപ്പറേഷനിലെ കരിമ്പൂച്ച എന്നായിരുന്നു സുരേഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കണ്ണിലെ കരടായി മാറിയ സുരേഷ് കുമാറിനെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒതുക്കി.

VS pinarayi

ഡിപിഇപിയുടെ പ്രഥമ ഡയറക്ടറായിരുന്നു അദ്ദേഹം. 27 വര്‍ഷത്തെ സര്‍വ്വീസില്‍ 15 വര്‍ഷവും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. ഇതര സംസ്ഥാന ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറിയെല്ലാം നാടുകടത്തിയത് സുരേഷ് കുമാറാണ്. സാന്റിയാഗോ മാര്‍ട്ടിനടക്കമുള്ളവര്‍ക്കെതിരെ രംഗത്ത് വന്നതോടെ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി. വിഎസും കൈവിട്ടു.

പീന്നീട് അപ്രധാന വകുപ്പുകളില്‍ മാറി വന്ന സര്‍ക്കാരുകള്‍ സുരേഷ്‌കുമാറിനെ ഒതുക്കി. തനിക്ക് നേരിടേണ്ടി വന്ന അവഗണനയില്‍ സുരേഷ്‌കുമാര്‍ കടുത്ത അതൃപ്തനായിരുന്നു. 11 മാസമായി അവധിയിലായിരുന്നു. നാല് മാസം മുമ്പ് സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കി. ഇതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിടുകയായിരുന്നു. വിരമിക്കുമ്പോല്‍ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു സുരേഷ്‌കുമാര്‍.

ആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറിആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

English summary
Munnar operation hero Suresh Kumar IAS against CPM and Cpi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X