കേസെന്ന് കേട്ടപ്പോള്‍ പതറി? കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയ ഒളിവില്‍...

  • By: Afeef
Subscribe to Oneindia Malayalam

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് കേസെടുത്ത സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയയും , പൊറിഞ്ചുവും ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. റവന്യൂ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ശാന്തന്‍പ്പാറ പോലീസ് കേസെടുത്തത്.

പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയായ ടോം സക്കറിയയും , ഇയാളുടെ സഹപ്രവര്‍ത്തകനായ മണ്ണുത്തി സ്വദേശി പൊറിഞ്ചുവും ഒളിവില്‍ പോയത്. ഇരുവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നത്.

munnarcross

വ്യക്തികേന്ദ്രീകൃത സഭയായതിനാല്‍ കേരളത്തിലെ മുഖ്യധാര ക്രൈസ്തവ സഭകളൊന്നും സ്പിരിറ്റ് ിന്‍ ജീസസിനെ പിന്തുണയ്ക്കുന്നില്ല. സ്പിരിറ്റ്
ഇന്‍ ജീസസ് എന്നത് വ്യക്തികളഉടെ വഴിതെറ്റലാണെന്നാണ് ചില ക്രൈസ്തവ വിശ്വാസികള്‍ പറയുന്നത്. ഭൂമി കയ്യേറ്റത്തിന് പുറമേ, സ്പിരിറ്റ് ഇന്‍ ജീസസിന്റെ മറ്റു പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Police investigation is going on for tom sakariya.
Please Wait while comments are loading...