കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ സമരത്തില്‍ ഇനി ആം ആദ്മിയില്ല!! എല്ലാം അവസാനിപ്പിക്കുന്നുവെന്ന്!! ഇതാണ് കാരണം...

പിന്തുണ വേണ്ടെന്ന് പൊമ്പിളൈ ഒരുമൈ നേരത്തേ വ്യക്തമാക്കിയിരുന്നു

  • By Manu
Google Oneindia Malayalam News

മൂന്നാര്‍: വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാര സമരത്തിനു പിന്തുണയുമായി എത്തിയ ആംആദ്മി ഒടുവില്‍ സമരത്തില്‍ നിന്നു പിന്‍മാറി. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ ആം ആദ്മിയുടെ പിന്തുണയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.

പിന്തുണ വേണ്ടെന്ന്

ആംആദ്മിയുടെ പിന്തുണ തങ്ങള്‍ക്കു വേണ്ടെന്നു പൊമ്പിളൈ ഒരുമൈ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആം ആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

ആശുപത്രിയില്‍

നിരാഹാര സമരം നടത്തുന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറായ സി ആര്‍ നീലകണ്ഠനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

സമരം തുടങ്ങിയത്

തിങ്കളാഴ്ചയാണ് പൊമ്പിളൈ ഒരുമൈയുടെ നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നീലകണ്ഠന്‍ നിരാഹാര സമരം ആരംഭിച്ചത്. വ്യാഴാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. രാവിലെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

സംഘര്‍ഷം

പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് വ്യാഴാഴ്ച രാത്രിയോടെ ഒരു സംഘമാളുകള്‍ ഇരച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ഇവര്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.

സമരം നിര്‍ത്തണമെന്ന്

ആം ആദ്മി പ്രവര്‍ത്തകര്‍ സമരം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പുറത്തുനിന്നെത്തിയവര്‍ സംഘര്‍ഷമുണ്ടാക്കിയത്. മൂന്നാറിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ അവിടെയുള്ളവര്‍ക്കു തന്നെ അറിയാമെന്നും പുറത്തുനിന്നുള്ള ആം ആദ്മി പ്രവര്‍ത്തകര്‍ സമരം നിര്‍ത്തിപ്പോവണമെന്നും ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നില്‍ സിപിഎം

സമരപ്പന്തലില്‍ കയറി സംഘര്‍ഷമുണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ ആരോപിച്ചത്.

English summary
aam aadmi backslide from munnar strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X