Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ക്കതിന് യോഗ്യതയില്ല',കോണ്‍ഗ്രസ് വനിതനേതാക്കളെ മൂന്നാര്‍ സമരക്കാര്‍ എഴുനേല്‍പ്പിച്ച് വിട്ടു

മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമര വേദയില്‍ എത്തിയ കോണ്‍ഗ്രസ് വനിത നേതാക്കളെ സമരക്കാര്‍ എഴുനേല്‍പ്പിച്ച് വിട്ടു. സമരക്കാര്‍ക്കൊപ്പം ഇരിയ്ക്കാന്‍ ശ്രമിച്ച ബിന്ദുകൃഷ്ണ, ലതിക സുഭാഷ് എന്നിവരെയാണ് സമരക്കാര്‍ എഴുനേല്‍പ്പിച്ചത്. ആര്‍എംപി നേതാവ് കെകെ രമയ്ക്ക് എതിരെയും സമരക്കാര്‍ പ്രതിഷേധിച്ചു.

രാഷ്ട്രീയക്കാരോട് കടുത്ത വിയോജിപ്പ് പുലര്‍ത്തുന്ന സമരക്കാര്‍ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള വളരെ ചുരുക്കം നേതാക്കളോട് മാത്രമാണ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സിപിഎം വനിത നേതാക്കളേയും സമരക്കാര്‍ എഴുനേല്‍പ്പിച്ച് വിട്ടിരുന്നു.

കത്തുന്ന മൂന്നാര്‍

കത്തുന്ന മൂന്നാര്‍

സമരം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടന്നതോടെ അക്ഷാര്‍ത്ഥത്തില്‍ മൂന്നാര്‍ കത്തുകയാണ്. സമരച്ചൂട് മൂന്നാറിലെ ചെറുകിട തോട്ടം ഉടമകളെപ്പോലും ബാധിച്ചിരിയ്ക്കുകയാണ്

ബിന്ദുകൃഷ്ണ

ബിന്ദുകൃഷ്ണ

മൂന്നാര്‍ സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയെ സമരക്കാര്‍ എഴുനേല്‍പ്പിച്ചു

ലതിക സുഭാഷ്

ലതിക സുഭാഷ്

ബിന്ദു കൃഷ്ണയ്‌ക്കൊപ്പം ഉണ്ടായിരുന്ന ലതിക സുഭാഷിനേയും സമരക്കാര്‍ എഴുനേല്‍പ്പിച്ചു

കെ കെ രമ

കെ കെ രമ

സമരസ്ഥലത്ത് എത്തിയ ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+