മൂന്നാര്‍ സമരത്തിനെത്തിയ പികെ ശ്രീമതിയെ സമരക്കാര്‍ എഴുനേല്‍പ്പിച്ച് വിട്ടു?
ഇടുക്കി: മൂന്നാറില്‍ ബോണസ്-ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി എത്തിയ സിപിഎം വനിത നേതാക്കള്‍ക്കെതിരെ സമരക്കാരുടെ പ്രതിഷേധം. സമരക്കാര്‍ക്കൊപ്പം ഇരിയ്ക്കാന്‍ ശ്രമിച്ച പികെ ശ്രീമതി ഉള്‍പ്പടെയുള്ള നേതാക്കളെ എഴുനേല്‍പ്പിച്ച് വിടുകയായിരുന്നു തൊഴിലാളികള്‍. തൊഴിലാളികളെ അഭിവാദ്യം ചെയ്യാനെത്തിയ ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
പികെ ശ്രീമതി, എംസി ജോസഫൈന്‍, കെകെ ശൈലജ എന്നിവര്‍ക്കെതിരെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. സമരത്തിന് കോടിയേരി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്ക് പത്ത് സെന്റ് സ്ഥലവും കൂടുതല്‍ ബോണസും നല്‍കി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഞായാറാഴ്ച മൂന്നാര്‍ സന്ദര്‍ശിയ്ക്കും. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം ജീവന്‍ കൊടുത്തും പോരാടുമെന്ന് കോടിയേരി പറഞ്ഞു .












Click it and Unblock the Notifications