ശ്രീറാംവെങ്കിട്ടരാമന്‍ ഹീറോയിസം കളിച്ചത് ചട്ടംലംഘിച്ച്!! കലിപ്പ് തീരണില്ലല്ല ഇരട്ടച്ചങ്കിന്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറില്‍ സബ്കളക്ടര്‍ ചട്ട ലംഘനം നടത്തിയെന്നാണ് പിണറായി പറയുന്നത്.

കുരിശില്‍ 'തറ'ഞ്ഞ പിണറായി... തിരിഞ്ഞുകൊത്തുന്ന പാമ്പുകളും സ്വര്‍ഗസ്ഥരായ മോഷ്ടാക്കളും

അവര്‍ക്കു പ്രശ്‌നമില്ല ? പിന്നെ പിണറായി വികാരം കൊള്ളുന്നതെന്തിനെന്ന് !! അന്നു മുഖ്യന്‍ മിണ്ടിയില്ല!!

പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് വീഴ്ച പറ്റിയെന്നാണ് പിണറായി നിയമ സഭയില്‍ പറഞ്ഞത്. മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുളള നിയമനടപടികളെ കുറിച്ചുള്ള ചോദ്യത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

 കൂടിയാലോചിച്ചില്ല

കൂടിയാലോചിച്ചില്ല

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കൈയ്യേറിയത് ഒഴിപ്പിക്കുന്നതിനിടെയാണ് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വീഴ്ച പറ്റിയതെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. 144 പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാരുമായും പോലീസുമായി കൂടിയാലോചന നടത്താറുണ്ടെന്നും എന്നാല്‍ മൂന്നാറില്‍ അതുണ്ടായില്ലെന്നുമാണ് പിണറായി പറയുന്നത്.

 കീഴ് വഴക്കം തെറ്റിച്ചു

കീഴ് വഴക്കം തെറ്റിച്ചു

രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നേടേണ്ടതില്ല. എന്നാല്‍ സാധാരണഗതിയില്‍ 144 പ്രഖ്യാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പോലീസുമായും സര്‍ക്കാരുമായും കൂടിയാലോചിക്കേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു. ആ കീഴ് വഴക്കം മൂന്നാര്‍ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം. കൂടാതെ 144 പ്രഖ്യാപിക്കേണ്ടത് പോലീസ് ആണെന്നും പിണറായി.

 ഇനി ഉണ്ടാകില്ല

ഇനി ഉണ്ടാകില്ല

മൂന്നാറിലൂണ്ടായ വീഴ്ച സബ്കളക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പിണറായി സഭയെ അറിയിച്ചു. ഇത്തരത്തിലൊരു വീഴ്ച ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 ചോദ്യത്തിന് മറുപടി

ചോദ്യത്തിന് മറുപടി

പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതിനാലാണ് നിരോധനാജ്ഞ പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റം ഒഴിപ്പിച്ച സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയെ ആദ്യം തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. തന്നിഷ്ടത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇതിനു പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
pinarayi says sriram venkittaraman violate rules in munnar.
Please Wait while comments are loading...