കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് താരമായി, മുന്നാര്‍ തൊഴിലാളി സമരം ഒത്തുതീര്‍പ്പില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: കണ്ണന്‍ ദേവന്‍ കമ്പനി മാനേജ്‌മെന്റ് 20 ശതമാനം ബോണസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുന്നാര്‍ മേഖലയിലെ തോട്ടം തൊഴിലാളികള്‍ നടത്തി വരുന്ന സമരം അവസാനിച്ചു. വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

മൂന്നാറില്‍ തമിഴ്നാടിന്‍റെ തന്ത്രങ്ങളെ പൊളിച്ചടുക്കി വിഎസ്മൂന്നാറില്‍ തമിഴ്നാടിന്‍റെ തന്ത്രങ്ങളെ പൊളിച്ചടുക്കി വിഎസ്

കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളും സമര സമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

Munnar

ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഈ മാസം 26നുള്ളില്‍ തീരുമാനമാകുമെന്ന ധാരണയിലെത്തി. പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍ സമരവേദിയിലെത്തിയതാണ് തീരുമാനം വേഗത്തിലാക്കിയത്. സമരം തീരും വരെ തൊഴിലാളികള്‍ക്കൊപ്പം തുടരുമെന്ന വിഎസിന്റെ പ്രഖ്യാപനം ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ വേഗം കൂട്ടി. സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു.

English summary
Kannan Devan company declared 20% bonus, Munnar tea estate workers calls off strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X