കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുന്‍ഷി' എവികെ മൂസത് അന്തരിച്ചു

  • By Lakshmi
Google Oneindia Malayalam News

ഏഷ്യാനെറ്റിലെ ആക്ഷേപഹാസ്യ പരിപാടിയായ 'മുന്‍ഷി'യില്‍ മുന്‍ഷിയായി അഭിനയിച്ചുവന്നിരുന്ന എവികെ മൂസത് അന്തരിച്ചു. ആദ്യകാല മാധ്യമപ്രവര്‍ത്തകനായിരുന്നു എഴുപത്തിയെട്ടുകാരനായ മൂസത്.

2000 സെപ്റ്റംബറില്‍ തുടങ്ങിയ മുന്‍ഷിയെന്ന പരിപാടി ഇതിനകം രണ്ടായിരത്തിലേറെ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരിപാടിയാണ്. മുന്‍പ് മുന്‍ഷിയായി വേഷമിട്ടിരുന്ന കെപിഎസ് കുറുപ്പ് പിന്മാറിയപ്പോഴാണ് ആ സ്ഥാനത്തേക്ക് മൂസത് എത്തിയത്. തുടര്‍ച്ചയായി ഏറ്റവുമധികം എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്‌സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.

Munshi

വെജിറ്റേറിയന്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്ന മൂസത് സസ്യാഹാരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഒട്ടേറെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാലുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്‌സഭയിലേക്കും മല്‍സരിച്ചിട്ടുമുണ്ട്.

English summary
AVK Moosath who is doing the role of Munshi in Asianet setiricl programe Munshi passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X