കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍പര്യം മുസ്ലിം ലീഗില്‍, ലീഗിന്റെ സീറ്റില്‍ വിജയം ഉറപ്പ്; വിവാദങ്ങള്‍ക്ക് തുമ്മാരുകുടിയുടെ മറുപടി

  • By Desk
Google Oneindia Malayalam News

മാസങ്ങളേറെ ഇനിയുമുണ്ടെങ്കിലും 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഏത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും സെലിബ്രേറ്റികളുടെ സ്ഥാനാര്‍ത്ഥിത്ത ചര്‍ച്ചകള്‍ ഉയര്‍ന്നു വരാറുണ്ട്.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂരിനെതിരായി ബിജെപി ഇത്തവണ മോഹന്‍ലാലിനെ രംഗത്തിറക്കുമെന്ന വാര്‍ത്ത ഒരു ദേശീയ മാധ്യമ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഈ വാര്‍ത്തയെ പിന്നീട് നടന്‍ നിരസിച്ചെങ്കിലും സെലിബ്രേറ്റികളും പാര്‍ട്ടികളുടമായി ബന്ധമില്ല പ്രമുഖരും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.. ഈ ചര്‍ച്ചകളിലേക്കാണ് മുരളീ തുമ്മാരുകുടിയുടേ പേരും ഉയര്‍ന്നു വന്നിരിക്കുന്നത്.

മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത്

മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത്

ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്. ഒരു ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വാര്‍ത്ത.

മോഹന്‍ലാല്‍ മോദി കൂടിക്കാഴ്ച്ച

മോഹന്‍ലാല്‍ മോദി കൂടിക്കാഴ്ച്ച

ഈ വാര്‍ത്ത പുറത്തുവരുന്നതിന് തൊട്ടുമുമ്പ് മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി. ഒടുവില്‍ ഇങ്ങനെയൊരു വാര്‍ത്തയെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ തന്നെ വിശദീകരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരമാമായത്.

അലയൊലികള്‍ മാറുന്നതിന് മുമ്പ്

അലയൊലികള്‍ മാറുന്നതിന് മുമ്പ്

മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാവുന്നു എന്ന വാര്‍ത്ത പുറത്തവന്നതിന്റെ അലയൊലികള്‍ മാറുന്നതിന് മുമ്പാണ് യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളീ തുമ്മാരകുടിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്.

സിപിഎമ്മിന്റെ മുന്‍ എംഎല്‍എ

സിപിഎമ്മിന്റെ മുന്‍ എംഎല്‍എ

മുരളി തുമ്മാരുകുടിയെ ബിജെപിയാണ് ആദ്യശ്രമങ്ങള്‍ നടത്തിയത്. ഇതോടൊപ്പം തന്നെ സിപിഎമ്മും ശ്രമങ്ങള്‍ ആരംഭിച്ചു. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയും മാധ്യമപ്രവര്‍ത്തകനുമായ വ്യക്തിയാണ് ശശിതരൂരിനെതിരെ മുരളി തുമ്മാരുകുടിയെ തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമങ്ങള്‍ നടത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.

സിപിഐയോടു ചോദിച്ച് നോക്കു

സിപിഐയോടു ചോദിച്ച് നോക്കു

എന്നാല്‍ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി സാധ്യതയില്ല, മാത്രവുമല്ല തിരുവനന്തപുരം സീറ്റ് സിപിഐയുടേതുമാണ്. അതിനാല്‍ സിപിഐയോടു ചോദിച്ച് നോക്കു എന്ന് പറഞ്ഞ് മടക്കുകയായിരുന്നെന്നും വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയോടുള്ള പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.

മറുപടി

മറുപടി

എംടി രാണ്ടാമന്‍ സിപിഎം സീറ്റിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ടു എന്നാണ് ഒരു വാര്‍ത്ത റിപ്പോര്‍്ട്ടില്‍ പറയുന്നത്. ഇപ്പോല്‍ സിപിഐയും ബിജെപിയും ഉറ്റുനോക്കുന്നു. ഇനി അതും പരാജയപ്പെട്ടാല്‍ അയാള്‍ കോണ്‍ഗ്രസ്സിലേക്ക് പോകും എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

വിജയം ഉറപ്പാണ്

വിജയം ഉറപ്പാണ്

ദുരന്ത ലഘീകരണ വിദഗ്ധന്‍ എന്ന നിലിയല്‍ എന്റെ യഥാര്‍ത്ഥ താല്‍പര്യം മുസ്ലിം ലീഗിലാണ്. കാരണം ലീഗില്‍ ഒരു സീറ്റ് കിട്ടിയാല്‍ വിജയം ഉറപ്പാണ്. ഇപ്പോള്‍ വയനാട്ടിലെ ദുരന്തപാധിത മേഖലകള്‍ സഞ്ചരിക്കുകയാണ് അതിനാല്‍ രാഷ്ട്രീയ പ്രചരണവും കണക്കുകൂട്ടലുമൊക്കെ പിന്നീടാകാമെന്നും തുമ്മാരു ഫെയ്‌സ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക്ക് പോസ്റ്റ്

മുരളീ തുമ്മാരുകുടി

English summary
muralee thummarukudi political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X