• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്, മരണസംഖ്യകള്‍ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം തിരിച്ചറിയൂ'; മുന്നറിയിപ്പ്..!!

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ വരികയാണ്. കേരളത്തില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഇതോടൊപ്പം ആരാധനാലയങ്ങള്‍ മാളുകള്‍ ഹോട്ടലുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ ഇളവുകള്‍ നമുക്ക് നല്‍കുമ്പോഴും ചില തയ്യാറെടുപ്പുകള്‍ നമ്മള്‍ നടത്തേണ്ടതുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ലോക്ക് ഡൌണ്‍

ലോക്ക് ഡൌണ്‍

മാര്‍ച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. നാളെ ജൂണ്‍ എട്ടാം തീയതി ലോക്ക് ഡൗണില്‍ ഏറെ ഇളവുകള്‍ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ ഒക്കെ തുറക്കുകയാണ്. കൊറോണയുടെ വളര്‍ച്ച തടയാന്‍ ചൈന ഉള്‍പ്പടെ അനവധി രാജ്യങ്ങളില്‍ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണ് ലോക്ക് ഡൌണ്‍ എന്നത്. ആദ്യകാലത്ത് പല രാജ്യങ്ങളും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ലോക്ക് ഡൌണ്‍ ചെയ്തില്ലെങ്കില്‍ രോഗത്തിന്റെ വളര്‍ച്ച അതി വേഗതയില്‍ കൂടുമെന്നുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ അവര്‍ ലോക്ക് ഡൗണിലേക്ക് പോയി. ഇപ്പോള്‍ ലോക്ക് ടൗണിന്റെ ഫലമായി ചൈനയില്‍ ഉള്‍പ്പടെ കേസുകളുടെ എണ്ണം ഏറെ കുറഞ്ഞു, നിയന്ത്രങ്ങള്‍ നീക്കി.

വ്യത്യസ്തമാണ്

വ്യത്യസ്തമാണ്

ഇന്ത്യയിലെ കാര്യം പക്ഷെ വ്യത്യസ്തമാണ്. കേസുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. ലോക്ക് ഡൌണ്‍ രോഗത്തിന്റെ വളര്‍ച്ചയുടെ വേഗത കുറച്ചെങ്കിലും കേസുകളുടെ വളര്‍ച്ചയുടെ ട്രെന്‍ഡ് മുകളിലേക്ക് തന്നെയാണ്. ലോക്ക് ഡൌണ്‍ പിന്‍വലിച്ച ഇറ്റലിയിലും യു കെയിലും ഒക്കെ പത്തുലക്ഷത്തിന് മൂവ്വായിരത്തിനും ആറായിരത്തിനും ഇടക്കാണ് കേസുകള്‍ ഉണ്ടായിട്ടുള്ളത് (0.3 തൊട്ട് 0.6 ശതമാനം വരെ). ഇന്ത്യയില്‍ ഇപ്പോള്‍ ഇത് 0.02 ശതമാനത്തിലും താഴെയാണ്. പക്ഷെ ഏറെ വലിയ ജനസംഖ്യ കാരണം ശരാശരി 0.1 ശതമാനം ആളുകള്‍ക്കെങ്കിലും രോഗം വന്നാല്‍ തന്നെ പതിമൂന്നു ലക്ഷം ആളുകള്‍ക്ക് രോഗം ഉണ്ടാകാം. മറ്റു സ്ഥലങ്ങളിലെ നിരക്കില്‍ എത്തുകയാണെങ്കില്‍ ഇന്ത്യയില്‍ കേസുകളുടെ എണ്ണം പല ദശ ലക്ഷങ്ങള്‍ ആകും, വൈകാതെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആകാം.

അതിവേഗം കൂടും

അതിവേഗം കൂടും

ഈ ഒരു സാഹചര്യമാണ് നാം മുന്നില്‍ കാണേണ്ടത്. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് നമുക്ക് അധികകാലം രോഗത്തെ പിടിച്ചു നിര്‍ത്താന്‍ ആകില്ല. കേസുകളുടെ എണ്ണം അതിവേഗം കൂടും. ഏതെങ്കിലും ഒരു നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികളുടെ എണ്ണം കൂടിയാല്‍ മരണ നിരക്ക് പിന്നെ കൂടുന്നത് രോഗികളുടെ എണ്ണം കൂടുന്നതിലും വേഗതിയിലാകും. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ സ്ഥിതി ആ വഴിക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഗം പടരും

രോഗം പടരും

റെയില്‍ ഗതാഗതം പഴയത് പോലെ ആവുകയും ആഭ്യന്തര വിമാനസര്‍വീസുകള്‍ കൂടുകയും ചെയ്യുന്നതോടെ ഏറെ കോവിഡ് ബാധിതര്‍ ഉള്ള വന്‍ നഗരങ്ങളില്‍ നിന്നും അതില്ലാത്തതും കുറവുള്ളതും ആയ പ്രദേശങ്ങളിലേക്ക് രോഗം പടരും. ആശുപത്രി സൗകര്യങ്ങള്‍ കുറച്ചെങ്കിലും ഉള്ള നഗരങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ ആശുപത്രികള്‍ പോലുമില്ലാത്ത സ്ഥലങ്ങളില്‍ എത്തുമ്പോള്‍ രോഗം പടരുന്നത് ഒരു പക്ഷെ അറിഞ്ഞെന്നു പോലും വരില്ല. മരണസംഖ്യകള്‍ ഏറെ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം ഒക്കെ തിരിച്ചറിയൂ. ഇതൊക്കെയാണ് ഇപ്പോള്‍ എന്റെ ഉറക്കം കെടുത്തുന്നത്.

cmsvideo
  സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ | Oneindia Malayalam
  സുരക്ഷിതരായിരിക്കുക

  സുരക്ഷിതരായിരിക്കുക

  കാര്യങ്ങള്‍ ശരിയാവുന്നതിന് മുന്‍പ് കൂടുതല്‍ കുഴപ്പത്തിലാകും എന്നുറപ്പാണ്. ജൂലൈയിലോ ഓഗസ്റ്റിലോ ഒക്കെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആകും എന്നുള്ള ഒരു പ്രതീക്ഷക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. അതുകൊണ്ടു തന്നെ പ്രാദേശികമായി കേസുകള്‍ ഏറെ കൂടുമെന്നും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്ന് കരുതി വേണം ഇനിയുള്ള ദിവസങ്ങളിലെ തീരുമാനങ്ങള്‍ എടുക്കാന്‍. ഒന്നാമത്തെ ലോക്ക് ഡൗണിലെ പാഠങ്ങള്‍ രണ്ടാമത്തെ ലോക്ക് ഡൗണില്‍ പ്രയോജനം ചെയ്യുമെന്ന് കരുതുക. സുരക്ഷിതരായിരിക്കുക

  English summary
  Muralee Thummarukudy About The Next Phase Of lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X