കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കുള്ള സമയത്ത് 'നുണ ബോംബ്' പൊട്ടിച്ചാല്‍ പോലും തിരക്കുണ്ടാക്കി ആളുകള്‍ മരണപ്പെടാം; തുമ്മാരുകുടി

Google Oneindia Malayalam News

ശബരിമലയില്‍ തിരക്കുള്ള സമയത്ത് ഒരു 'നുണബോംബ്' പൊട്ടിച്ചാല്‍ പോലും തിരക്കുണ്ടാക്കി ആളുകള്‍ മരണപ്പെടാമെന്ന് മുരളീ തുമ്മാരുകുടി. ജനീവയില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന വിവിധ സംവാദങ്ങളെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റില്ലാണ് ശബരിമലയിലെ സംഭവവികാസങ്ങലെ കുറിച്ച് അദ്ദേഹം വിശദമായി എഴുതിയിരിക്കുന്നത്.

<strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍</strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍

ഫേസ്ബുക്ക് കുറിപ്പിന്റെ ആദ്യം ഭാഗങ്ങളില്‍ കേരളം നേരിട്ട പ്രളയവും അതിന് ശേഷം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയമായ മീ ടു വെളിപ്പെടുത്തലുകളുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. അതിന് ശേഷമാണ് അദ്ദേഹം അവിടെ നടന്ന ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രേഖപ്പെടുത്തുന്നത്. ആ ഭാഗങ്ങള്‍ ഇങ്ങനെ..

ശബരിമലയിൽ എത്തിയപ്പോൾ

ശബരിമലയിൽ എത്തിയപ്പോൾ

വിഷയം ശബരിമലയിൽ എത്തിയപ്പോൾ ചൂട് പിടിച്ചു. നാട്ടിലെപ്പോലെ തന്നെ വിവിധ അഭിപ്രായങ്ങൾ ഇവിടെയും ഉണ്ട്. ആചാരങ്ങളിൽ സർക്കാർ ഇടപെടരുത് എന്നത് ഒരു പക്ഷം, വിവേചനങ്ങൾ മാറ്റാൻ സമയമായി എന്നത് മറ്റൊരു പക്ഷം, റൂൾ ഓഫ് ലോ വേണമെന്ന് മൂന്നാമതൊരു പക്ഷം.

രണ്ടു കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്

രണ്ടു കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്

രണ്ടു കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്. ഒന്ന് കേരളത്തിൽ മതവിശ്വാസങ്ങളുടെ വളർച്ചയെ വിദ്യാഭ്യാസം കൊണ്ട് മാറ്റിയെടുക്കാൻ പറ്റില്ല എന്നത് ഉറപ്പാണ്. പക്ഷെ വ്യക്തിജീവിതത്തിൽ സമൂഹ സുരക്ഷ കൂടി വരുന്ന കാലത്, അതായത് സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം, വയസ്സുകാലത്തെ സംരക്ഷണം കുട്ടികളുടെ വിദ്യാഭ്യാസം എല്ലാവർക്കും നല്ല തൊഴിൽ കിട്ടാനുള്ള സാധ്യത ഇവയൊക്കെ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിശ്വാസത്തിനും ദൈവത്തിനും ഒക്കെ റോൾ കുറഞ്ഞു വരും.

കേരളത്തിൽ അങ്ങോളം ഇങ്ങോളം

കേരളത്തിൽ അങ്ങോളം ഇങ്ങോളം

കേരളത്തിൽ അങ്ങോളം ഇങ്ങോളം വഴിയാത്രക്കാരെ തടഞ്ഞു രക്തം കുടിച്ചിരുന്ന യക്ഷികൾ ഒക്കെ കെ എസ് ഇ ബി വൈദ്യുതിയും കെ എസ് ആർ ടി സി യാത്രാ സൗകര്യവും ഒരുക്കിയ കാലത്ത് എങ്ങനെ അപ്രത്യക്ഷമായോ അതുപോലെ.

പോലീസും ആളുകളും

പോലീസും ആളുകളും

രണ്ടാമത്തെ വിഷയമാണ് കൂടുതൽ വിഷമിപ്പിക്കുന്നത്. ശബരിമലയിലെ സ്ഥിതി ശരിക്കും സ്ഫോടനാത്മകം ആണ്. പോലീസും ആളുകളും നേർക്ക് നേർ നിൽക്കുന്നു. ഓരോ ദിവസവും പ്രകോപനങ്ങൾ ഉണ്ടാകുന്നു.

തിരക്കുള്ള സമയത്ത്

തിരക്കുള്ള സമയത്ത്

കല്ലേറും ലാത്തി വീശലും ഉണ്ടായിക്കഴിഞ്ഞു. ഇതൊക്കെ കൂടുതൽ വഷളായിഒന്നോ അതിൽ കൂടുതലോ പേരുടെ മരണത്തിൽ കലാശിക്കാൻ ഒരു മിനുട്ട് മതി. തിരക്കുള്ള സമയത്ത് ഒരു "നുണ ബോംബ്" പൊട്ടിച്ചാൽ പോലും തിരക്കുണ്ടാക്കി ആളുകൾ മരണപ്പെടാം (ഇറക്കിലൊക്കെ ആയിരങ്ങൾ തിരക്കിൽ പെട്ട് മരിച്ചത് ഇത്തരംനുണ കേട്ട് ഓടിയിട്ടാണ്).

ദൂരെ നിന്ന് നോക്കുമ്പോൾ

ദൂരെ നിന്ന് നോക്കുമ്പോൾ

ദൂരെ നിന്ന് നോക്കുമ്പോൾ ശബരിമലയിൽ ഇപ്പോൾ അത്തരം ഒരു സാഹചര്യം ആണ്. അത് സംഭവിക്കല്ലേ എന്ന് ആഗ്രഹിക്കുമ്പോഴും ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ അതിനുള്ള സാധ്യതയാണ് കാണുന്നത്.

ഈ മാസത്തെ നടയടക്കുകയാണ്

ഈ മാസത്തെ നടയടക്കുകയാണ്

തൽക്കാലം ഇന്ന് കൂടി കഴിഞ്ഞാൽ ഈ മാസത്തെ നടയടക്കുകയാണ് എന്ന് തോന്നുന്നു. അപ്പോൾ ഒരു ടൈം ഔട്ട് പോലെ എടുക്കാം. വിവിധ വിഭാഗങ്ങളുടെ ഈ വിഷയത്തിലെ സ്റ്റാൻഡ് എന്താണെങ്കിലും മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് സുരക്ഷാ വിഷയത്തിൽ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണം.

ഓരോ മണ്ഡലകാലത്തും

ഓരോ മണ്ഡലകാലത്തും

ഓരോ മണ്ഡലകാലത്തും റോഡപകടത്തിൽ ഡസൻ കണക്കിന് തീർത്ഥാടകർ മരിക്കുന്നുണ്ട്, മലകയറുമ്പോൾ ഹൃദയസംബന്ധിയായ അസുഖം കൂടി കുറേ പേർ വേറെയും. അതിൻ്റെ കൂടെ അനാവശ്യമായ മരണങ്ങൾ എങ്കിലും ഒഴിവാക്കാൻ ശ്രമിക്കാം.

അന്താരാഷ്ട്ര വിഷയങ്ങൾ

അന്താരാഷ്ട്ര വിഷയങ്ങൾ

ജനീവയിലെ തൊഴിൽ സാദ്ധ്യതകൾ തൊട്ട് വരാൻ പോകുന്ന വിന്ററിന്റെ പറ്റി വരെ ചർച്ച ഉണ്ടായി !. അന്താരാഷ്ട്ര വിഷയങ്ങൾ ഒക്കെ അടുത്ത അജണ്ടയിലേക്ക് മാറ്റി.

മുരളി തുമ്മാരുകുടി

ഫേസ്ബുക്ക് പോസ്റ്റ്

മുരളീ തുമ്മാരുകുടി

English summary
Muralee Thummarukudy on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X