കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണോ സിഎം സത്യപ്രതിജ്ഞ നീട്ടുന്നത്'? ആ ചോദ്യം, തുമ്മാരുകുടിയുടെ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: 99 സീറ്റുകളോടെ തുടര്‍ഭരണം സ്വന്തമാക്കിയെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുകയാണ്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ ജ്യോത്സന്റെ നിര്‍ദേശ പ്രകാരമാണ് പിണറായി സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് എന്നുളള വാര്‍ത്ത മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ പങ്കുവെച്ചത് ചര്‍ച്ച ആയിരിക്കുകയാണ്.

സംഭവത്തിൽ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം: '' മുഖ്യമന്ത്രിയും ജ്യോതിഷവും. മുഖ്യമന്ത്രി വീണ്ടും മിക്ക ദിവസവും പത്രക്കാരെ കാണാൻ തുടങ്ങിയത് കൊറോണയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള ഇക്കാലത്ത് മലയാളികളുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കൃത്യം അഞ്ചര മണിക്ക് അദ്ദേഹം ബ്രീഫിങ്ങിന് എത്തും. അന്പത് മിനുട്ടോളം സംസാരിക്കും. എത്ര ആളുകൾക്ക് രോഗം ഉണ്ടായി എന്നത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു കുട്ടികൾ നൽകുന്ന സംഭാവന വരെ എടുത്തു പറയും.

cm

എൻറെ സുഹൃത്ത് മുൻപ് പറഞ്ഞത് പോലെ ആ പത്ര സമ്മേളനം കേട്ടാൽ പിന്നെ സർക്കാർ സർക്കുലറുകൾ ഒന്നും വായിച്ചു നോക്കേണ്ട കാര്യമില്ല. അത്ര സമഗ്രമാണ്. അന്പത് മിനുട്ട് സംസാരിച്ചതിന് ശേഷം അദ്ദേഹം പത്ര പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കുറച്ചു സമയം ബാക്കി വച്ചിട്ടുണ്ട്. ആറോ ഏഴോ ചോദ്യങ്ങൾ ശരാശരി ഉത്തരം പറയും. പത്രപ്രവർത്തകർക്ക് നല്ല അവസരമാണ് കാര്യങ്ങൾ ചോദിക്കാനും വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താനും വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും. പത്തു മിനുട്ട് ഉള്ളത് കൊണ്ട് വളരെ നന്നായി ഉപയോഗിക്കേണ്ട സമയമാണ്.

ഇന്നലത്തെ ഒരു ചോദ്യം ഇതായിരുന്നു. "സി. എം. റിസൾട്ട് വന്നിട്ട് പത്തു ദിവസം കഴിഞ്ഞു, സാധാരണ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ വരേണ്ടതാണ്. ഈ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് സി.എം. സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകുന്നത് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്." സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ഉണ്ടാവുകയും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും ചെയ്ത ദിവസം മുഖ്യമന്ത്രിയോട് ചോദിയ്ക്കാൻ കിട്ടുന്ന അവസരത്തിൽ ചോദിക്കുന്ന ചോദ്യമാണ്. എന്തുത്തരമാണ് ലേഖകൻ പ്രതീക്ഷിക്കുന്നത്? പക്ഷെ പറയുന്പോൾ എല്ലാം പറയണമല്ലോ.

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

കൊറോണയുടെ ഈ രണ്ടാം വരവിന്റെ കാലത്ത് നമ്മുടെ പത്ര പ്രവർത്തകരുടെ ചോദ്യത്തിന്റെ നിലവാരം ഏറെ ഉയർന്നിട്ടുണ്ട്. പണ്ടൊക്കെ പത്തു ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഒന്പതും വിഷയവുമായി ബന്ധമില്ലാത്തതും രാഷ്ട്രീയം കലർന്നതും ആയിരുന്നു. ഇവിടെ രാഷ്ട്രീയം പറയേണ്ട എന്ന് പലപ്പോഴും മുഖ്യമന്ത്രി വ്യക്തമാക്കാറുണ്ട് എന്നാലും ചോദ്യങ്ങൾ കൊറോണയുമായി ബന്ധപ്പെട്ടല്ല മറ്റു വിഷയങ്ങളിലേക്കാണ് കൊണ്ട് പോകാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ മാറി. ഏഴു ചോദ്യങ്ങളിൽ ആറും വിഷയവുമായി ബന്ധപ്പെട്ടുള്ളത് തന്നെയാണ്. ഏറെ നല്ലത്. പത്ര പ്രവർത്തകർക്ക് നന്ദി. ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാൻ മരണങ്ങൾ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ.
ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളിൽ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി കാന്പുള്ള ചോദ്യങ്ങൾ ചോദിക്കുന്ന രീതി തുടരുമെന്ന് പ്രതീക്ഷിക്കുന്നു'.

കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet

English summary
Muralee Thummarukudy social media post on CM Pinarayi Vijayan's covid press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X